അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

മലപ്പുറം: അവിഹിതബന്ധത്തെക്കുറിച്ച് ഭാര്യയെ അറിയിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശി സുനില്‍ കിറോ (38) അറസ്റ്റിലായി.

മലപ്പുറം എടവണ്ണപ്പാറയ്ക്കു സമീപം എടശ്ശേരിക്കടവിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശി പ്രകാശ് (47) ആണ് കൊല്ലപ്പെട്ടത്. നാലുനില കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രകാശിനെ കഴിഞ്ഞ ദിവസം കെട്ടിടത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

ദിവസക്കൂലി തൊഴിലാളികളായ പ്രകാശും സുനിലും ഒരേ കെട്ടിടത്തിലായിരുന്നു താമസം. സുനിലിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന വിവരം പ്രകാശ് ഇയാളുടെ ഭാര്യയെ അറിയിച്ചതാണ് ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു

ശനിയാഴ്ച അര്‍ധരാത്രിയോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സുനില്‍ പ്രകാശിനെ മര്‍ദിക്കുകയും തല ചുമരില്‍ പലതവണ ഇടിപ്പിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനത്തില്‍ പ്രകാശ് ബോധരഹിതനായി. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകള്‍നിലയിലെ ഗ്രില്ലുകളില്ലാത്ത ജനലിലൂടെ പ്രകാശിനെ താഴേക്ക് തള്ളിയിട്ടതായും പൊലീസ് പറഞ്ഞു.

താഴെ വീണാണ് പ്രകാശിന്റെ മരണം സംഭവിച്ചത്. വാഴക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുനിലാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !