ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ; കുവൈറ്റ്, ബഹ്റൈൻ,ജോര്‍ദാൻ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ വൻആക്രമണം,,

ജോർദാൻ:  എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചടി മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ മിഡില്‍ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ വൻ ആക്രമണം അഴിച്ചുവിട്ട് ഇറാൻ.

ബുധനാഴ്ച പുലർച്ചെയോടെ ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിക്കുകയായിരുന്നു. തെക്കൻ ഇറാനിലെ റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ ശക്തമായ തിരിച്ചടി.

ജോർദാനിലെ ആകബ ഉള്‍ക്കടലിന് സമീപമുള്ള 'ക്യാമ്പ് ടിറ്റിൻ' എന്ന യുഎസ് മറൈൻ കോർപ്സ് ബേസിന് നേരെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയത്. ആക്രമണത്തില്‍ വൻതോതില്‍ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി അവകാശപ്പെട്ടെങ്കിലും ഇത് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. 

എന്നാല്‍ ഇറാൻ തൊടുത്ത 13 ബാലിസ്റ്റിക് മിസൈലുകളില്‍ 10 എണ്ണവും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ജോർദാൻ സൈന്യം വ്യക്തമാക്കി. ബാക്കി 3 മിസൈലുകള്‍ ജനവാസമില്ലാത്ത മേഖലകളിലാണ് പതിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്ന് യു.എസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !