ട്രെയിനുകളിലെ കവര്‍ച്ച: സ്വര്‍ണവും പണവുമായി മൂവര്‍ സംഘം അറസ്റ്റില്‍

ട്രെയിനുകളിലെ കവര്‍ച്ച: സ്വര്‍ണവും പണവുമായി മൂവര്‍ സംഘം അറസ്റ്റില്‍

 കൊച്ചി: എറണാകുളത്തിനും അങ്കമാലിക്കുമിടെ ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാരെ കൊള്ളയടിച്ച മൂന്നു പ്രതികളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

6 പവൻ സ്വർണാഭരണങ്ങള്‍, 17000 രൂപ, മൂന്ന് മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ എന്നിവ വീണ്ടെടുത്തു. 20000 രൂപയോളം പ്രതികള്‍ മദ്യത്തിനും മയക്കുമരുന്നിനുമായി ചെലവാക്കി.

തിരുവനന്തപുരം- മംഗളൂരു സെൻട്രല്‍ എക്സ്‌പ്രസ്, എറണാകുളം -കാരയ്ക്കല്‍ എക്സ്‌പ്രസ് ട്രെയിനുകളിലെ റിസർവേഷൻ കോച്ചില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരികളുടെ പണവും ആഭരണങ്ങളുമടങ്ങുന്ന ബാഗുകള്‍ തട്ടിയെടുത്ത അസാം നാഗോണ്‍ സ്വദേശികളായ സെയ്ദുള്‍ ഹഖ് (22), മുർഷിദ് ഇസ്ലാം (22), ഓഖ-എറണാകുളം എക്സ്‌പ്രസില്‍ ജനറല്‍ കോച്ചിലെ യാത്രക്കാരിയുടെ പണവും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും കവർന്ന അസാം നാഗോണ്‍ സ്വദേശി റസാഖ് അലി (42) എന്നിവരാണ് വീണ്ടും കവർച്ചയ്‌ക്ക് തയ്യാറെടുക്കവെ പിടിയിലായത്.

ഹോട്ടല്‍ തൊഴിലാളികളായിരുന്ന സെയ്ദുള്‍ ഹഖും മുർഷിദ് ഇസ്ലാമും പെരുമ്പാവൂരില്‍ ഒരുമിച്ചാണ് താമസം. നിർമ്മാണ തൊഴിലാളിയായ റസാഖ് അലിയും പെരുമ്പാവൂരിലാണ് തങ്ങുന്നതെങ്കിലും മറ്റു രണ്ടു പേരുമായി ബന്ധമുണ്ടെന്ന സൂചനയില്ല. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോള്‍ ബാഗുകള്‍ തട്ടിയെടുത്ത് കടക്കുന്നതാണ് പ്രതികളുടെ രീതി.

30ന് പുലർച്ചെ മംഗലാപുരം എക്സ്‌പ്രസ് അങ്കമാലി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രണ്ട് യാത്രക്കാരികളുടെ 6 പവൻ ആഭരണങ്ങളും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും ആഡംബര വാച്ചുകളുമടങ്ങിയ ബാഗുകളുമായി സെയ്ദുളും മുർഷിദും കടന്നത്. 28 ന് രാത്രി എറണാകുളത്ത് നിന്ന് നാഗപട്ടണത്തേക്ക് പോയ കാരയ്ക്കല്‍ എക്സ്‌പ്രസിലെ യാത്രക്കാരിയുടെ 40000 രൂപയും ഫോണും ട്രെയിൻ ആലുവ വിട്ട നേരം തട്ടിയെടുത്തതും ഇവരാണ്. 31ന് പുലർച്ചെ ഓഖ എക്സ്‌പ്രസ് ആലുവയില്‍ എത്തിയപ്പോഴാണ് യാത്രക്കാരിയുടെ 3000 രൂപയും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും റസാഖ് അലി എമർജൻസി ജനാലയിലൂടെ കൈയിട്ട് കവർ‌ന്നത്.

മയക്കുമരുന്ന് കച്ചവടത്തിന്പണം കണ്ടെത്താൻ കവർച്ച

കൊച്ചി: കവർച്ചയില്‍ നിന്നുള്ള പണം ഉപയോഗിച്ച്‌ അസാമില്‍ നിന്ന് കേരളത്തിലേക്ക് വൻതോതില്‍ കഞ്ചാവും ഹെറോയിനും കടത്താൻ പ്രതികള്‍ ലക്ഷ്യമിട്ടെന്ന് റെയില്‍വേ ഡിവൈ.എസ്.പി ജോർജ് ജോസഫ് പറഞ്ഞു. കവർന്ന സ്വർണം പലയിടത്തായി ഒളിപ്പിച്ചിരുന്നു. കാണിക്ക വഞ്ചി കവർന്നതിന് ആലങ്ങാട് പൊലീസിന്റെ പിടിയിലായിട്ടുള്ള സെയ്ദുള്‍ ഹഖ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സി.സി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്.

എറണാകുളം റെയില്‍വേ സി.ഐ ബാലൻ, എസ്.എച്ച്‌.ഒ എ. നിസാറുദ്ദീൻ, സൗത്ത് ആർ.പി.എഫ് സി.ഐ ബിനോയ് ആന്റണി, ആലുവ ആർ.പി.എഫ് സി.ഐ വേണു എന്നിവർ അന്വേഷണത്തിന് നേതൃത്വം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network