സെപ്റ്റംബര്‍ 9ന് പ്രോഗ്രസ് 96 വിക്ഷേപണം; ഐഎസ്‌എസ് ദൗത്യത്തിന് നാസ തത്സമയ സംപ്രേഷണം,

സെപ്റ്റംബര്‍ 9ന് പ്രോഗ്രസ് 96 വിക്ഷേപണം; ഐഎസ്‌എസ് ദൗത്യത്തിന് നാസ തത്സമയ സംപ്രേഷണം,

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) ചരക്കുകളുമായി പോകുന്ന റഷ്യൻ പ്രോഗ്രസ് 96 ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണവും ഡോക്കിങ്ങും നാസ തത്സമയം സംപ്രേഷണം ചെയ്യും.

സെപ്റ്റംബർ 9ന് കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമില്‍ നിന്ന് സോയൂസ് റോക്കറ്റിലാണ് ആളില്ലാ പേടകം വിക്ഷേപിക്കുക. ഇന്ത്യൻ സമയം സെപ്റ്റംബർ 9ന് രാത്രി 9.45നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് ടണ്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയാണ് പ്രോഗ്രസ് 96 ഐഎസ്‌എസിലെത്തിക്കുക. വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം 9.30ന് ആരംഭിക്കും.

രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം സെപ്റ്റംബർ 11ന് വൈകിട്ട് 12.07ന് പേടകം ഐഎസ്‌എസിലെ പോയിസ് മോഡ്യൂളിന്റെ ബഹിരാകാശത്തേക്കുള്ള പോർട്ടില്‍ സ്വയം ഡോക്ക് ചെയ്യും. ഡോക്കിങ് ദൃശ്യങ്ങളുടെ സംപ്രേഷണം ഇന്ത്യൻ സമയം വൈകിട്ട് 10.15ന് ആരംഭിക്കും.

പ്രോഗ്രസ് 96 ഏകദേശം അഞ്ച് മാസം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്‌തശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച്‌ പസഫിക് സമുദ്രത്തിന് മുകളിലൂടെ കത്തിയമരും. അതേസമയം, പ്രോഗ്രസ് 96 എത്തുന്നതിന് മുന്നോടിയായി നിലവില്‍ ഐഎസ്‌എസിലുള്ള പ്രോഗ്രസ് 94 സെപ്റ്റംബർ 7ന് വേർപെട്ട് നിയന്ത്രിതമായ അന്തരീക്ഷ പുനഃപ്രവേശനത്തിന് വിധേയമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network