ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മണ്ണാഞ്ചേരി സ്വദേശികളായ റിന്‍ഷാദ്, സബിന്‍ എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് അപകടമുണ്ടായത്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗതയില്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന കാറിലിടിക്കുകയായിരുന്നു. ഇടിച്ചതിന് പിന്നാലെ ബൈക്കിന് തീപിടിക്കുകയും ചെയ്തു. യുവാക്കള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് അപകടമുണ്ടായത്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗതയില്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന കാറിലിടിക്കുകയായിരുന്നു. ഇടിച്ചതിന് പിന്നാലെ ബൈക്കിന് തീപിടിക്കുകയും ചെയ്തു. യുവാക്കള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.
അപകടത്തില്‍പ്പെട്ട ബൈക്ക് മോഷണം പോയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണാഞ്ചേരി സ്വദേശിയായ പ്രമോദ് എന്നയാളുടെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയിലാണ് ബൈക്ക് മോഷണം പോയതെന്ന് ഉടമ വെളിപ്പെടുത്തി. വാഹനം മോഷ്ടിച്ച ശേഷം കടന്നുകളയുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തുനിന്ന് 25-ഓളം സിഗരറ്റ് പാക്കറ്റുകളും പൊലീസ് കണ്ടെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.