ഞെട്ടിക്കുന്ന കണ്ടെത്തൽ: 'എവറസ്റ്റില്‍ മഞ്ഞുരുക്കുന്നത് ദിവസവും 6,000 ലിറ്റര്‍ മൂത്രം'; അമ്പരിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്,

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ ഹിമാനികള്‍ അതിവേഗം ഉരുകുന്നതിനിടെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠനം.

കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം എവറസ്റ്റ് ബേസ് ക്യാമ്പിലെ മനുഷ്യരുടെ പ്രവർത്തനങ്ങളും ഖുംബു ഹിമാനിയുടെ മഞ്ഞുരുകലിന് ആക്കം കൂട്ടുന്നതായി പഠനം. പാചകത്തിനും വൈദ്യുതിക്കും ചൂടിനുമായി ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍നിന്നുള്ള താപവും ക്യാമ്പില്‍ നേരിട്ട് മഞ്ഞിലേക്ക് ഒഴുക്കുന്ന മനുഷ്യ മൂത്രത്തില്‍നിന്നുള്ള ചൂടും ഇതില്‍ ഉള്‍പ്പെടുന്നു.

നേപ്പാളിന്റെ ഭാഗത്തുള്ള എവറസ്റ്റ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത് ഖുംബു ഹിമാനിയുടെ മുകളിലാണ്. ഏതാനും മാസത്തേക്ക് രൂപപ്പെടുന്ന ഈ ക്യാമ്പ് ഇന്ന് ആയിരക്കണക്കിന് പർവതാരോഹകരും ഗൈഡുമാരും സഹായ ജീവനക്കാരും എത്തുന്ന തിരക്കേറിയ താല്‍ക്കാലിക നഗരമായി മാറിയിരിക്കുകയാണ്.

ഒരു സീസണില്‍ ഉരുകുന്നത് 2,500 ടണ്ണോളം മഞ്ഞ്

റീജ്യനല്‍ എൻവയണ്‍മെന്റല്‍ ചെയ്ഞ്ച്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് എവറസ്റ്റ് ബേസ് ക്യാമ്പിലെ മനുഷ്യ ഇടപെടലുകളുടെ പ്രാദേശിക ആഘാതം വിലയിരുത്തിയത്. 2023ലെ വസന്തകാല ക്ലൈംബിങ് സീസണിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പ്രധാന കണക്കുകൂട്ടലുകള്‍ നടത്തിയത്.

പഠനമനുസരിച്ച്‌, ക്യാമ്പിലെ പാചകം, ചൂട്, വൈദ്യുതി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കത്തിച്ച ഇന്ധനങ്ങളില്‍നിന്നും മനുഷ്യ മൂത്രത്തില്‍നിന്നുമുണ്ടാകുന്ന താപോർജം മാത്രം ചേർത്താല്‍ ഒരു സീസണില്‍ ഏകദേശം 2,492 ടണ്‍ മഞ്ഞ് ഉരുകാൻ ശേഷിയുള്ള ചൂടാണ് പുറത്തുവന്നത്.

ഇതിന്റെ അളവ് ഏകദേശം ഒരു ഒളിമ്പിക് വലുപ്പത്തിലുള്ള നീന്തല്‍ക്കുളം നിറയ്ക്കാൻ ആവശ്യമായ വെള്ളത്തിന് തുല്യമാണ്. കണക്കിലെ അനിശ്ചിതത്വം പരിഗണിച്ചാല്‍ ഉരുകുന്ന മഞ്ഞിന്റെ അളവ് ഏകദേശം 1,964 മുതല്‍ 3,020 ടണ്‍ വരെയാകാമെന്നും ഗവേഷകർ കണക്കാക്കുന്നു.

ദിവസവും 6,000 ലിറ്ററിലേറെ മൂത്രം

പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്ന് മനുഷ്യ മൂത്രവുമായി ബന്ധപ്പെട്ടതാണ്. എവറസ്റ്റിലെ ഉയർന്ന പ്രദേശങ്ങളില്‍ നിർജലീകരണം ഒഴിവാക്കാൻ പർവതാരോഹകരും ഗൈഡുമാരും വലിയ അളവില്‍ വെള്ളം കുടിക്കേണ്ടിവരും. ഇതിന്റെ ഫലമായി ബേസ് ക്യാമ്പില്‍ ദിവസവും 6,000 ലിറ്ററിലധികം മൂത്രം ഉത്പാദിപ്പിക്കപ്പെടുന്നതായാണ് ഗവേഷകരുടെ കണക്ക്. 

ഖരമാലിന്യം ശേഖരിച്ച്‌ താഴേക്ക് കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും മൂത്രത്തിന്റെ വലിയൊരു ഭാഗം നേരിട്ട് ഹിമാനിയിലേക്ക് ഒഴുക്കുന്നതായാണ് പഠനം പറയുന്നത്. മൂത്രത്തില്‍നിന്നുള്ള താപം മാത്രം ഒരു ക്ലൈംബിങ് സീസണില്‍ ഏകദേശം 154 ടണ്‍ മഞ്ഞ് ഉരുക്കാൻ ശേഷിയുള്ളതാണെന്നും ഗവേഷകർ കണക്കാക്കുന്നു.

ഇവിടെ പ്രധാനപ്പെട്ടത് മൂത്രത്തിന്റെ അളവിനേക്കാള്‍ അതുമായി ബന്ധപ്പെട്ട താപപ്രഭാവമാണ്. അതായത്, മനുഷ്യ മൂത്രം തന്നെയാണ് എവറസ്റ്റിലെ ഹിമാനി ഉരുകുന്നതിനുള്ള പ്രധാന കാരണം എന്നല്ല പഠനം പറയുന്നത്. വലിയ തോതിലുള്ള മനുഷ്യ സാന്നിധ്യം സൃഷ്ടിക്കുന്ന പ്രാദേശിക ചൂട് എങ്ങനെ ഇതിനകം തന്നെ ചൂടാകുന്ന ഒരു ഹിമാനിയെ കൂടുതല്‍ ബാധിക്കുന്നു എന്നതാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

ഇന്ധന ഉപയോഗവും വലിയ ആഘാതം

എവറസ്റ്റ് ബേസ് ക്യാമ്പ് ഇന്ന് പഴയകാലത്തെ ലളിതമായ കൂടാരക്കൂട്ടമല്ല. കഫേകള്‍, ചൂടുവെള്ള സൗകര്യങ്ങള്‍, വൈദ്യുതി, ഇന്റർനെറ്റ്, ചൂടാക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ക്ലൈംബിങ് സീസണില്‍ ഇവിടെ ഒരുക്കുന്നത്.

 2023ലെ വസന്തകാല സീസണില്‍ ഏകദേശം 1,600 കൂടാരങ്ങള്‍ പ്രവർത്തിപ്പിക്കുന്നതിനായി 824 എല്‍പിജി സിലിണ്ടറുകളും 18,935 ലിറ്റർ മണ്ണെണ്ണയും 5,130 ലിറ്റർ പെട്രോളും ഉപയോഗിച്ചതായി പഠനം കണക്കാക്കുന്നു.

പാചകം, ചൂടാക്കല്‍, വൈദ്യുതി ഉല്‍പാദനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ഈ ഇന്ധനങ്ങളില്‍നിന്നുള്ള താപവും മൂത്രത്തില്‍നിന്നുള്ള താപവും ചേർന്നാണ് ഏകദേശം 849,174 മെഗാജൂള്‍ ഊർജം പുറത്തുവന്നത്. ഈ ഊർജം ഏകദേശം 2,492 ടണ്‍ മഞ്ഞ് ഉരുക്കാൻ ശേഷിയുള്ളതാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനം

അതേസമയം മൂത്രം കാരണം എവറസ്റ്റ് ഉരുകുന്നു എന്ന തരത്തില്‍ മാത്രം പഠനത്തെ കാണുന്നത് തെറ്റായിരിക്കുമെന്ന് ഗവേഷകർ തന്നെ വ്യക്തമാക്കുന്നു. ഹിമാനികളുടെ മഞ്ഞുരുകലിന്റെ പ്രധാന കാരണം ആഗോള കാലാവസ്ഥാ വ്യതിയാനം തന്നെയാണ്. അതിനോടൊപ്പം എവറസ്റ്റ് ബേസ് ക്യാമ്പില്‍ ആയിരക്കണക്കിന് ആളുകള്‍ ഒരേസമയം എത്തുന്നതും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും മാലിന്യസംസ്‌കരണത്തിലെ പരിമിതികളും പ്രാദേശികമായി അധിക സമ്മർദം സൃഷ്ടിക്കുന്നു.

ഖുംബു ഹിമാനിയില്‍നിന്നുള്ള മഞ്ഞിന്റെ നഷ്ടം കഴിഞ്ഞ വർഷങ്ങളില്‍ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും പഠനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയൻ  മേഖലയില്‍ ഹിമാനികളുടെ പിൻവാങ്ങല്‍ ശക്തമാകുമ്പോഴാണ് ബേസ് ക്യാമ്പിലെ പ്രാദേശിക മനുഷ്യപ്രവർത്തനങ്ങളും കൂടുതല്‍ ശ്രദ്ധ നേടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !