ന്യൂഡൽഹി: പ്രതിപക്ഷ വിമർശകരെ ലക്ഷ്യമിട്ട് താൻ അടുത്തിടെ നടത്തിയ 'ദിമാഗി നക്സൽ' (Dimagi Naxal) പരാമർശം വീണ്ടും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിന്റെ (SRCC) ശതാബ്ദി ആഘോഷച്ചടങ്ങിൽ സംസാരിക്കവെയാണ് മോദിയുടെ വിവാദ പരാമർശം.
തന്റെ പരാമർശം ഒരു ഹോമിയോപ്പതി ഗുളിക പോലെയാണെന്നും, അത് കഴിച്ച ഉടൻ തന്നെ രോഗം വർദ്ധിക്കുന്നത് പോലെ എല്ലാ 'ദിമാഗി നക്സലുകളും' ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും മോദി പരിഹസിച്ചു. ഈ പദം ഏറ്റെടുത്ത് പ്രത്യേക അജൻഡ പ്രചരിപ്പിക്കുന്നവർ രാജ്യത്തിന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. രാജ്യത്തെ പ്രമുഖ കോളേജിൽ വെച്ച് ചോദ്യം ചെയ്യുന്ന യുവതലമുറയെ 'ദിമാഗി നക്സലുകൾ' എന്ന് മുദ്രകുത്തുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നാണംകെട്ട പ്രവൃത്തിയാണെന്ന് സി.ജെ.പി വക്താക്കൾ വിമർശിച്ചു. തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ യുവാക്കളെ അധിക്ഷേപിക്കുന്നത് ലജ്ജാകരമാണെന്നും അവർ കുറ്റപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.