പഞ്ചാബ്: ഒരു കൈയില്‍ കോടതി ഉത്തരവുമായി തിരക്കേറിയ ഒരു റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുചെല്ലുക, പുറത്തുവരുമ്പോള്‍ കോടികള്‍ വിലമതിക്കുന്ന, 300 ടണ്‍ ഭാരമുള്ള ഒരു എക്സ്പ്രസ് തീവണ്ടിയുടെ നിയമപരമായ ഉടമയായി മാറുക!
ഏതെങ്കിലും ബോളിവുഡ് കോർട്ട്റൂം ത്രില്ലർ സിനിമയുടെ ക്ലൈമാക്സ് പോലെ തോന്നാം, അല്ലേ? എന്നാല്‍ അങ്ങനെയല്ല! ഇന്ത്യയില്‍ ഒരു തീവണ്ടി സ്വന്തമായി വാങ്ങാൻ ആർക്കാണ് ശേഷിയുള്ളത് എന്ന് ചോദിച്ചാല്‍ ഒരുപക്ഷേ മുകേഷ് അംബാനി, ഗൗതം അദാനി അല്ലെങ്കില്‍ ടാറ്റ തുടങ്ങിയ ശതകോടീശ്വരന്മാരുടെ പേരുകളാവും മനസില്‍ വരിക. എന്നാല്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു തീവണ്ടിയുടെ ഔദ്യോഗിക 'ഉടമ'യായ ഏക വ്യക്തി ഇവരാരുമല്ല, മറിച്ച് പഞ്ചാബിലെ സാധാരണക്കാരനായ സമ്പൂരണ്‍ സിങ് എന്ന കർഷകനാണ്!നീതിക്കായി ഒരു സാധാരണക്കാരൻ നടത്തിയ പോരാട്ടത്തിന് മുന്നില്‍ കൂറ്റൻ ഇന്ത്യൻ റെയില്‍വേയ്ക്ക് 'സ്വർണ ശതാബ്ദി എക്സ്പ്രസിന്റെ' താക്കോല്‍ കൈമാറേണ്ടി വന്ന ആ അവിശ്വസനീയ കഥ അറിയാം.
തുടക്കം ഒരു കഷ്ണം ഭൂമിയില്‍ നിന്ന്
2007-ല്‍ ഇന്ത്യൻ റെയില്‍വേയുടെ വികസന പ്രവർത്തനങ്ങള്‍ക്കിടയിലാണ് ഈ കഥയുടെ തുടക്കം. ലുധിയാന-ചണ്ഡീഗഡ് റെയില്‍വേ ലൈൻ നിർമിക്കുന്നതിനായി പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള കട്ടാന ഗ്രാമവാസിയായ സമ്പൂരണ്‍സിങ്ങിന്റെ കൃഷിഭൂമി സർക്കാർ ഏറ്റെടുത്തു.
ഏക്കറിന് 25 ലക്ഷം രൂപയാണ് റെയില്‍വേ ആദ്യ നഷ്ടപരിഹാരമായി നിശ്ചയിച്ചത്. സാധാരണ നടക്കുന്ന ഒരു ഭൂമി ഏറ്റെടുക്കല്‍ നടപടിയായി ഇത് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ തൊട്ടടുത്ത ഗ്രാമങ്ങളിലെ കർഷകർക്ക് അതേ തരത്തിലുള്ള ഭൂമിക്ക് ഏക്കറിന് 71 ലക്ഷം രൂപ വരെ ലഭിച്ചതായി സമ്പൂരണ്‍ സിങ് തിരിച്ചറിഞ്ഞു. ഈ വിവേചനത്തിന് വഴങ്ങാൻ തയാറാകാതിരുന്ന അദ്ദേഹം, സർക്കാർ സംവിധാനത്തിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിപ്പുറപ്പെട്ടു.
നീണ്ട നിയമപോരാട്ടം
1012-ല്‍ അദ്ദേഹം കോടതിയെ സമീപിച്ചു. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2015 ജനുവരിയില്‍ കോടതി സമ്പൂരണ്‍ സിങ്ങിന് അനുകൂലമായി വിധി പ്രസ്താവിച്ചു. നഷ്ടപരിഹാര തുക ഏക്കറിന് 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തി. ഇതോടെ റെയില്‍വേ അദ്ദേഹത്തിന് ആകെ 1.47 കോടിയോളം രൂപ നല്‍കേണ്ടതായി വന്നു.
എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും റെയില്‍വേ നല്‍കിയത് വെറും 42 ലക്ഷം രൂപ മാത്രമാണ്. ഒരു കോടിയിലധികം രൂപ കുടിശ്ശികയായി ശേഷിച്ചു. ഉദ്യോഗസ്ഥരുടെ നീട്ടിക്കൊണ്ടുപോകലിലും വാഗ്ദാന ലംഘനങ്ങളിലും മടുത്ത സമ്പൂരണ്‍ സിങ് വീണ്ടും കോടതിയുടെ വാതിലില്‍ മുട്ടി. ശതാബ്ദി എക്സ്പ്രസും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും റെയില്‍വേയ്ക്ക് തിരികെ നല്‍കുകയും ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.