എസ്‌സിഒ ഉച്ചകോടി: ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് മോദി ഉൾപ്പെടെ ഈ അഞ്ച് ലോകനേതാക്കളെ വെട്ടിമാറ്റി പാകിസ്ഥാൻ, വൻ വിവാദം,

 ബിഷ്കെക്ക്: കിർഗിസ്ഥാനിലെ ബിഷ്കെക്കില്‍ നടന്ന 26-ാമത് ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ഗ്രൂപ്പ് ഫോട്ടോ വൻ നയതന്ത്ര നാണക്കേടിനും വിവാദങ്ങള്‍ക്കും വഴിവെച്ചു.

ലോകനേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന യഥാർഥ ചിത്രത്തില്‍ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് അഞ്ച് ലോകനേതാക്കളെയും എഡിറ്റ് ചെയ്ത് ഒഴിവാക്കിയാണ് പാകിസ്ഥാൻ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചിത്രത്തിന്റെ മധ്യഭാഗത്ത് നില്‍ക്കുന്നതായി കാണിക്കാനും, അദ്ദേഹം ഉച്ചകോടിയില്‍ പ്രധാന പങ്കുവഹിച്ചു എന്ന് വരുത്തിതീർക്കാനുമായിരുന്നു ഈ കൃത്രിമം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെയും പാക് പിഎംഒ വെട്ടിമാറ്റി.

തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതില്‍ ഷെഹ്ബാസ് ഷെരീഫ് വലതുഭാഗത്ത് നിന്ന് നാലാമതായാണ് നിന്നിരുന്നത്.

സംഭവത്തെത്തുടർന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നതോടെ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പിന്നീട് തന്റെ വ്യക്തിഗത അക്കൗണ്ടിലൂടെ യഥാർത്ഥ ചിത്രം പങ്കുവെച്ച്‌ മുഖം രക്ഷിക്കാൻ ശ്രമിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !