ആറുവരി ദേശീയപാതയിൽ ബസുകൾ നിർത്താൻ അനുമതിയില്ല; സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്ന് മോട്ടോർ വാഹന വകുപ്പ്

ആറുവരി ദേശീയപാതയിൽ ബസുകൾ നിർത്താൻ അനുമതിയില്ല; സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്ന് മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതയിലെ സ്‌ട്രെച്ചുകളിലൂടെയുള്ള സ്റ്റേജ് കാര്യേജ് ബസുകളുടെ സർവീസുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് (MVD). 

സ്റ്റേജ് കാര്യേജ് ബസുകൾ ആറുവരി പാതയിലൂടെ പോകുന്നതും യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയത്.

ആറുവരിപ്പാതയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് മൂലം സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ളവർ പുറത്തെത്താൻ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നുവെന്ന വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഇടപെടൽ. ഇത് യാത്രക്കാർക്ക് കടുത്ത ദുരിതവും സുരക്ഷാഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.

ആറുവരി ദേശീയപാതയിൽ ഒരിടത്തും വാഹനങ്ങൾ നിർത്തിയിടാനോ ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കാനോ അനുമതിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. അതിനാൽ സ്റ്റേജ് കാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡുകൾ വഴി മാത്രമേ സർവീസ് നടത്താവൂ. സർവീസ് റോഡുകൾ ഒഴിവാക്കി ആറുവരി പാതയിലൂടെ സർവീസ് നടത്തുന്നതും യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിടുന്നതുമായ വാഹനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !