കെ എച്ച് എൻ എ സാഹിത്യ വിചാരവേദിയിൽ ഡോ: പ്രമീള ദേവി സംസാരിക്കുന്നു

കെ എച്ച് എൻ എ സാഹിത്യ വിചാരവേദിയിൽ ഡോ: പ്രമീള ദേവി സംസാരിക്കുന്നു

ഫ്ലോറിഡ  : അസ്തിത്വ ഭദ്രതയില്ലെന്ന മൂഢ വിശ്വാസത്താൽ ഭാരതത്തിലെ ക്ലാസിക്കൽ പാരമ്പര്യത്തെ ഒഴിവാക്കാൻ ശ്രമിക്കുന്ന ആധുനിക സാഹിത്യ പ്രവണതയെ പ്രതിരോധിക്കാനായി മലയാള സാഹിത്യത്തിലെ ധർമ്മ സങ്കല്പങ്ങൾ എന്ന വിഷയത്തെ അധികരിച്ചു കെ എച്ച് എൻ എ വിചാരവേദി ചർച്ച സംഘടിപ്പിക്കുന്നു.

മലയാളത്തിലെ പ്രശസ്ത കവയത്രിയും ആംഗലേയ സാഹിത്യ അധ്യാപികയും എം ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗവും സാഹിത്യ അക്കാദമിയുടെയും ഫിലിം സെൻസർബോർഡിന്റെയും സംസ്ഥാന വനിത കമ്മീഷന്റെയും മുൻ അംഗവുമായിരുന്നു ഡോ:ജെ പ്രമീള ദേവിയാണ് വിഷയ അവതാരക

 മലയാള സാഹിത്യ നഭോമണ്ഡലത്തിൽ ധർമ്മ സന്ദേശങ്ങളുടെ പെരുമഴ പെയ്യിച്ച തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ചെറുശ്ശേരി പൂന്താനം കുഞ്ചൻ നമ്പ്യാർ എന്നിവരിൽ തുടങ്ങി കുമാരനാശാൻ ഉള്ളൂർ വള്ളത്തോൾ എന്നിവരിലൂടെ പ്രചാരം നേടി എം ടി വാസുദേവൻ നായരിലും പി കെ ബാലകൃഷ്ണനിലും വി ടി ഭട്ടതിരിപ്പാടിലും ഗുരു നിത്യചൈതന്യ യതിയിലും പ്രൊഫ: തുറവൂർ വിശ്വംഭരനിലും ഡോ: സുകുമാർ അഴിക്കോടിലും സ്വാധീനം സൃഷ്ടിച്ച കാലാതീതമായ ധാർമ്മിക ദർശനം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.
                    
ജീവിതം യജ്ഞമാണ് (സമർപ്പണം) എന്ന് അനുശാസിക്കുന്ന ഋഗ്‌ വേദം അത് സാക്ഷാത്കരിക്കാനായി ജന്മംകൊണ്ട മഹാത്മാക്കളുടെ ജീവചരിത്രം പറയുന്ന ഇതിഹാസങ്ങൾ കഥാ പ്രാധാന്യമുള്ള അനേകം പുരാണങ്ങൾ അവയൊക്കെ അധികരിച്ചുള്ള അസംഖ്യം സാഹിത്യ കലാ രൂപങ്ങൾ. ഇവിടെയൊക്കെ ജീവിതത്തിന്റെ വൈകാരിക സ്പർശനത്തോടൊപ്പം കാലികമായ സന്ദേശങ്ങളും ഉൾക്കൊള്ളുന്നു. സാമൂഹ്യനിർമ്മിതി എന്ന സാഹിത്യത്തിന്റെ ഉത്തരവാദിത്വമാണ് അവിടെ സാക്ഷാത്കരിക്കുന്നത്.
         
അമേരിക്കയുടെ സാങ്കേതിക മികവിനോടൊപ്പം ഭാരതീയ ധർമ്മ സങ്കൽപ്പങ്ങളുടെ സന്നിവേശം എന്നതാണ് കെ എച്ച് എൻ എ വിചാരവേദി ലക്ഷ്യമിടുന്ന സാഹിത്യ ദൗത്യം. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ സെക്രട്ടറി സിനു നായർ ട്രഷറർ അശോക് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ സുരേന്ദ്രൻ നായർ അധ്യക്ഷനായി പ്രവർത്തിക്കുന്ന സാഹിത്യ വിചാരവേദിയുടെ മുഖ്യ സംഘാടകർ ഡോ: സുശീല രവീന്ദ്രൻ ജയശങ്കർ പിള്ള പ്രസാദ് നായർ മധു ചെറിയേടത്തു എന്നിവരാണ്.
           
വിദൂര ദൃശ്യ സംവിധാനമായ സൂം മാധ്യമത്തിലൂടെ സെപ്റ്റംബർ 15 ചൊവ്വ രാത്രി 8.30 (ഈസ്റ്റേൺ) നു  നടക്കുന്ന ഈ സാഹിത്യ സംവാദത്തിലേക്കു എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു. Meeting ID: 832 2634 7089
Passcode: 2027

കെ എച്ച് എൻ എ യുടെ കേരളാ കൺവെൻഷൻ 2026 ഒക്ടോബർ 23,24,25 തീയതികളിൽ ആലപ്പുഴയിൽ നടക്കും , പങ്കെടുക്കാൻ കഴിയുന്നവർ ഭാരവാഹികളെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 
ഗ്ലോബൽ കൺവെൻഷൻ 2027 നവംബറിൽ ഒർലാണ്ടോയിൽ നടക്കും.

(സുരേന്ദ്രൻ നായർ :  കെ എച്ച് എൻ എ ഒഫീഷ്യൽ ന്യൂസ് )
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !