കൊച്ചി: കൊച്ചി എടവനക്കാട് പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. അണിയല് മാർക്കറ്റിന് സമീപം കോഴിപ്പറമ്പില്‍ വീട്ടില്‍ സജീവന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്.
50വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്ത് പോയതിനാല്‍ ബിന്ദു രാത്രി അയല്‍വീട്ടിലേക്ക് ഉറങ്ങാനായി പോയിരുന്നു. ഇവിടെ എത്തി അയല്‍ വീട്ടുകാരോട് കാലിന് വേദനയുണ്ടെന്ന് പറഞ്ഞതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അണലി ആണ് കടിച്ചതെന്നാണ് നിഗമനം. മുരുക്കുംപാടം പൊതുശ്മാശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.അയൽവീട്ടിൽ ഉറങ്ങാൻ പോയതിനിടയിൽ അപകടം: കൊച്ചിയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം,
0
ബുധനാഴ്ച, സെപ്റ്റംബർ 09, 2026






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.