പാലാ: നഗര ശുചിത്വം ലക്ഷ്യമിട്ട് പാലാ നഗരസഭയും അൽഫോൺസാ കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിന് കൊട്ടാരമറ്റത്ത് തുടക്കമായി.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി മായാ രാഹുൽ നിർവഹിച്ചു. പൊതുഇടങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇത്തരം പങ്കാളിത്തം നഗരത്തിന് മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ വ്യക്തമാക്കി.ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ശ്രീ ബിജു മാത്യൂസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി രജിത പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൊട്ടാരമറ്റവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻ.എസ്.എസ്. വോളന്റിയർമാരും ജനപ്രതിനിധികളും നേതൃത്വം നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.