ട്രമ്പ് ഇറാൻ്റെ വെടിനിർത്തൽ നിർദ്ദേശം തള്ളി; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അനിശ്ചിതത്വം

ട്രമ്പ് ഇറാൻ്റെ വെടിനിർത്തൽ നിർദ്ദേശം തള്ളി; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അനിശ്ചിതത്വം

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച ഏഴു ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് നിരാകരിച്ചതായി റിപ്പോർട്ട്. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം യു.എസ് ആക്രമണം പുനരാരംഭിക്കുമെന്നും ട്രമ്പ് സൂചന നൽകി. ഖത്തർ മുഖേനയാണ് ഏഴു ദിവസത്തെ പദ്ധതി ഇറാൻ യു.എസിന് കൈമാറിയിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വെള്ളിയാഴ്ച യുഎന്നിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ലെബനൻ ഉൾപ്പെടെ പശ്ചിമേഷ്യയിലെ എല്ലാ യുദ്ധമുഖങ്ങളിലെയും ആക്രമണങ്ങളും ശത്രുതാപരമായ നടപടികളും ഏഴു ദിവസത്തേക്ക് നിർത്തിവെക്കുക, ഇറാന്‍റെ മരവിപ്പിച്ച വിദേശ ആസ്തിയിൽ കുറഞ്ഞത് 1200 കോടി ഡോളർ വിട്ടുനൽകുക, ഇറാൻ എണ്ണയ്ക്കുള്ള യു.എസ്. ഉപരോധം നീക്കുക, ഇറാന്റെ എതിരായ യു.എസ്. നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പുതിയ നിർദ്ദേശത്തിലെ വ്യവസ്ഥകൾ. അതുപ്രകാരം വെടിനിർത്തലിന്റെ ഏഴാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നാണ് ഇറാന്റെ നിലപാട്. അമേരിക്ക ഉപാധികൾ അംഗീകരിക്കുന്നപക്ഷം ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും അതുവഴിയുള്ള ചരക്കുനീക്കം ഏഴു ദിവസത്തിനകം സാധാരണഗതിയിലാക്കുമെന്നും യു.എസിനെ അറിയിച്ചതായും അരാഗ്ചി വ്യക്തമാക്കി.

ഇറാൻ നിലപാട് വ്യക്തമാക്കിപ്പിന്നാലെയാണ് നിർദ്ദേശം ട്രമ്പ് നിരാകരിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. വിഷയത്തെക്കുറിച്ച് ധാരണയുള്ള ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചാണ് അവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ്റെ വെടിനിർത്തൽ നിർദ്ദേശം തള്ളിയതിലൂടെ മേഖലയിൽ സംഘർഷം തുടരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network