പെരിന്തൽമണ്ണ: കേരളാ സ്റ്റേറ്റ് മിക്സ് ബോക്സിങ് അസോസിയേഷൻ സംഘടിപ്പിച്ച ഏഴാമത് സംസ്ഥാന മിക്സ് ബോക്സിങ്ചാം പ്യൻഷിപ്പിൽ തുടർച്ചയായ ഏഴാം തവണയും മലപ്പുറം 290 പോയിന്റുകളോടെ ഓവറോൾ ചാംപ്യന്മാരായി.
260 പോയിന്റ് നേടിയ പാലക്കാട് രണ്ടും 190 പോയിന്റുകളോടെ ഇടുക്കി മൂന്നും സ്ഥാനങ്ങൾ നേടി. ബെസ്റ്റ്ഫൈറ്റർമാരായി കെ.ഇസ്മായിൽ(മലപ്പുറം), പി.മാസിൻ മൻസൂർ(പാലക്കാട്), ഡെൽവിൻ സി ജോയ്(ഇടുക്കി),കെ.എസ്.കാശിനാഥ്(തൃശൂർ), സി.വി.നേഹ(എറണാകുളം) എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് ജിബാസ്, അജിത്പി .രാജു, ടി.യൂസഫ്, മുഹമ്മദ് സുഹൈൽ, ഹാറൂൺ റഷീദ്, റോബർട്ട്, സി.പി.നജിൽ എന്നിവർ ബെസ്റ്റ് കോച്ചസ്പു രസ്കാരങ്ങൾ നേടി.മങ്കട കടന്നമണ്ണ ഹനീൻ ഹബ് ഓഡിറ്റോറിയത്തിൽ നടന്ന ചാംപ്യൻഷിപ്പിൽ 9 ജില്ലകളിൽ നിന്നായി അഞ്ഞൂറോളം താരങ്ങൾ മാറ്റുരച്ചു. കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി സി.അലവി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും നോവലിസ്റ്റുമായ മണികണ്ഠൻ കൊളത്തൂർ അധ്യക്ഷത വഹിച്ചു.
സത്താർ ആനമങ്ങാട്, സംസ്ഥാന പ്രസിഡന്റ് ഡോ.സുജിത്ത് ധർമജൻ, ഇന്റർ നാഷനൽ റഫറി സുബ്രഹ്മണ്യൻ, ചീഫ് ജൂറി എം.പി.മുജീബ് റഹിമാൻ, പാലക്കാട് ജില്ലാ സെക്രട്ടറി യൂസഫ് മാരായമംഗലം, സംസ്ഥാന ടെക്നിക്കൽ കോച്ച്കെ. ലക്ഷ്മണൻ, വി.ടി.വേലായുധൻ, പി.മുകുന്ദൻ, മുൻ ബ്ലോക്കംഗം ഷറഫു, മുൻ വാർഡംഗം പി.ജാഷിർ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ പ്രസിഡന്റ് സുജിത്ത് ധർമജൻ, ജന. സെക്രട്ടറി സുബ്രഹ്മണ്യൻ ഏലംകുളം എന്നിവർ വിജയികൾക്ക് സമ്മാന വിതരണം നടത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.