പാലാ: പാലാ ജനറൽ ആശുപത്രിയുടെ ഭൂമിയുടെ അതിർത്തി സംബന്ധിച്ച് ബിജെപി നിരന്തരം ഉയർത്തിയ പരാതികൾക്കും ശക്തമായ ഇടപെടലുകൾക്കും പിന്നാലെ ആശുപത്രി സൂപ്രണ്ടിന്റെയും തഹസിൽദാറുടെയും മേൽനോട്ടത്തിൽ ആശുപത്രി ഭൂമിയിൽ GPS സർവേ നടത്തി.
വർഷങ്ങളായി ഉയർന്നുവരുന്ന ആശുപത്രി ഭൂമിയുമായി ബന്ധപ്പെട്ട പരാതികൾക്ക് കൃത്യമായ മറുപടി ലഭിക്കേണ്ട ഘട്ടത്തിലാണ് അധികൃതർ നേരിട്ട് സ്ഥലത്തെത്തി GPS പരിശോധന നടത്തിയത്. ബിജെപി ഉയർത്തിയ വിഷയങ്ങൾ അവഗണിക്കാനാകാത്തവിധം അധികൃതരുടെ ശ്രദ്ധയിൽ എത്തിയതിന്റെ ഫലമാണ് ഇന്നത്തെ പരിശോധനയെന്നാണ് ബിജെപി നേതാക്കൾ പറഞ്ഞത്. അധികൃതർ കയ്യേറ്റക്കാരെ സംരക്ഷിക്കരുതെന്ന് അഡ്വ. ജി. അനീഷ് പറഞ്ഞുGPS സർവേ പൂർത്തിയാകുന്നതോടെ ആശുപത്രി ഭൂമിയുടെ യഥാർത്ഥ അതിർത്തി രേഖകളുടെ അടിസ്ഥാനത്തിൽ വ്യക്തമാകണം. സർവേയിൽ കയ്യേറ്റം കണ്ടെത്തിയാൽ ഒരു നിമിഷം പോലും വൈകാതെ കയ്യേറ്റം ഒഴിപ്പിച്ച് ആശുപത്രിയുടെ ഭൂമി പൂർണമായും സംരക്ഷിക്കണം എന്നാണ് ബിജെപിയുടെ ശക്തമായ ആവശ്യം.
“സർക്കാർ ഭൂമി ആരുടെയും സ്വകാര്യ സ്വത്തല്ല. ആശുപത്രിയുടെ ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ കയ്യേറ്റക്കാരെ നിയമാനുസൃതമായി ഒഴിപ്പിക്കണം. ആരെയും സംരക്ഷിക്കുന്ന സമീപനം ഉണ്ടാകരുത്. GPS സർവേയുടെ ഫലം പുറത്തുവന്നാൽ അതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി ഉറപ്പാക്കണം” എന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് ആവശ്യപ്പെട്ടു.
GPS പരിശോധന ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജിന്റെ നേതൃത്വത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി അംഗംമുരളീധരൻ പി. ആർ., മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു കുറിച്ചീൽ, ഐ.ടി. സെൽ കൺവീനർ ജിജോ മൂഴയിൽ തുടങ്ങിയവർ വീക്ഷിച്ചു.
ബിജെപിയുടെ ആവശ്യം GPS സർവേയുടെ റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടുക. ആശുപത്രി ഭൂമിയുടെ ഔദ്യോഗിക അതിർത്തി കൃത്യമായി രേഖപ്പെടുത്തുക. കയ്യേറ്റം കണ്ടെത്തിയാൽ ഉടൻ ഒഴിപ്പിക്കുക. ആശുപത്രി ഭൂമിക്ക് സ്ഥിരമായ അതിർത്തി സംരക്ഷണം ഉറപ്പാക്കുക. പൊതുജനങ്ങളുടെ ചികിത്സാ ആവശ്യത്തിനുള്ള സർക്കാർ ഭൂമി പൂർണമായും സംരക്ഷിക്കുക.
കയ്യേറ്റം നടത്തിയതായി കണ്ടെത്തുന്നവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുക. ആശുപത്രി ഭൂമിയുടെ കാര്യത്തിൽ ഇനി പരിശോധന മാത്രം പോരാ; പരിശോധനയിൽ കണ്ടെത്തുന്ന വസ്തുതകൾക്ക് അനുസരിച്ച് നടപടി വേണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.