തിരുവനന്തപുരം: കരമനയില്‍ 55 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
കരമന പള്ളിത്താനം സ്വദേശിയായ ശ്രീകണ്ഠൻ നായരെയാണ് ബുധനാഴ്‌ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്‌ച രാവിലെ രൂപക്കാണ് ശ്രീകണ്ഠൻ നായരുടെ മരണവിവരം അയല്‍വാസികളെയും പൊലീസിനെയും അറിയിച്ചത്.തുടർന്ന് പോലീസെത്തുകയും ഇൻക്വസ്റ്റ് നടപടികള്‍ നടത്തുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയതായി കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒപ്പം താമസിച്ചിരുന്ന രൂപക്കിനെ കാണാനില്ലെന്ന് വ്യക്തമായത്. പൊലീസ് സംഘം നടത്തിയ തിരച്ചിലില്‍, കിഴക്കേകോട്ട ഭാഗത്ത് നിന്നും രൂപക്കിനെ കസ്റ്റഡിയിലെടുത്തു. ഒന്നര മാസമായി ശ്രീകണ്ഠൻ നായരുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു പ്രതിയായ രൂപക്. പ്രതി വാങ്ങിവെച്ചിരുന്ന മദ്യം ഇയാള്‍ കഴിച്ചതാണ് തർക്കത്തിന് കാരണം.
പിന്നാലെ മദ്യപിക്കുന്നതിനിടെ ഇരുവർക്കുമിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടർന്ന് വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.