കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം.
വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന് അനുമാനിക്കാം. കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നും നിയമോപദേശം. അതേസമയം, ഇഡിയുടെ കത്തില്‍ സർക്കാർ തീരുമാനം ഇന്ന് ഉണ്ടാകും. അഴിമതി തടയല്‍ നിയമപ്രകാരവും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നാണ് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നത്.വീണാ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം. മൂന്നാം കക്ഷി വഴി പൊതുപ്രവർത്തകൻ പണം വാങ്ങിയാലും കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി വാങ്ങിയത് മൂന്നാം കക്ഷി വഴിയെന്നും നിയമോപദേത്തില്‍ വ്യക്തമാക്കുന്നു. കൈക്കൂലി നല്‍കിയതിനും അത് വാങ്ങിയതിനും ആരു കൊടുത്തു എന്നതിനും തെളിവുകള്‍ ഉണ്ട്.
കർത്തയുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ചെയ്യാത്ത സേവനത്തിനാണ് പണം വാങ്ങിയത്. ഇത് പിണറായിക്കുള്ള കൈക്കൂലി എന്ന് ഉദ്യോഗസ്ഥൻ അനുമാനിക്കണം. നിയമാനുസൃതം ആർജിച്ച പണം എന്ന് വീണക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
ആദായ നികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കോടതിയില്‍ പിണറായിയോ വീണയോ ചോദ്യം ചെയ്തിട്ടില്ല. പ്രോമിനന്റ് പേഴ്സണ്‍ എന്നത് പിണറായി ആണെന്ന് ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. 2018ലെ നിയമഭേദഗതിക്ക് മുൻപും ശേഷവും പണമിടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ രണ്ട് കാലത്തെ വകുപ്പുകള്‍ പ്രകാരവും അന്വേഷണം നടത്താമെന്നും നിയമോപദേശത്തില്‍ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.