ന്യൂഡൽഹി:: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ഇന്ത്യ ബ്ലോക്ക് കക്ഷികള്‍ മാത്രം പങ്കെടുക്കും. എഎപി നേതാവ് അരവിന്ദ് കെജ്രരിവാള്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
തമിഴ്നാട്ടിലെ പ്രധാന കക്ഷിയായ ഡിഎംകെയും യോഗത്തിനത്തില്ല. സഖ്യത്തിന് പുറത്തുള്ള പാർട്ടികളെ സഹകരിപ്പിക്കുന്നത് യോഗം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം നിർണയിക്കാനുള്ള അവകാശമില്ലെന്ന് എസ്‌ഐആർ കേസ് കേട്ട മുൻ സുപ്രീം കോടതി ജഡ്ജി സുധാൻഷു ധൂലിയ വ്യക്തമാക്കി. കേസ് പരിഗണിച്ചപ്പോള്‍ എസ്‌ഐആറിന് ആരും സ്റ്റേ ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഗോവയിലെ വോട്ടർമാരെ ചേർക്കാത്തതില്‍ കോടതി അലക്ഷ്യം ഉണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും സുധാൻഷു ധൂലിയ കൂട്ടിച്ചേർത്തു. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പരാതിയില്‍ തുടർനീക്കങ്ങള്‍ നടത്താതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ദില്ലി പൊലീസ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.