ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിക്ക് (UNGA) ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് പ്രൗഢഗംഭീരതുടക്കമായി.
പ്രധാനമന്ത്രി മാർക്ക് കാർണിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അടക്കം പ്രമുഖ ലോകനേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതോടെ ആഗോള നയതന്ത്ര ചർച്ചകൾക്ക് വേഗം കൂടിയിരിക്കുകയാണ്. അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ പ്രസംഗത്തിനായി ലോകം കാത്തിരിക്കുമ്പോൾ,ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ‘സൂപ്പർ ഇന്റലിജൻസ്’ എന്ന് പുനർനാമകരണം ചെയ്യണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശവും ഇറാനെക്കുറിച്ചുള്ള പരാമർശങ്ങളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. അതിനിടെ സി.എൻ.എൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ മാധ്യമകൂട്ടായ്മകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
യു.എൻ അസംബ്ലിക്കിടെ ചിലി, അംഗോള, ജോർദാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി മാർക്ക് കാർണി ഉഭയകക്ഷി ചർച്ചകൾ നടത്തും. യു.എൻ പരിഷ്കരണങ്ങൾക്കും പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നതിനുമുള്ള ചർച്ചകൾക്കാണ് കാർണി മുൻഗണന നൽകുന്നത്, എന്നാൽ ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമോ എന്നതിൽ ഇതുവരെ സ്ഥിരീകരണമില്ല.
അതേസമയം, ബെലാറസിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പൊട്ടാഷ് ഇറക്കുമതി ചെയ്യാൻ താൻ ധാരണയിലെത്തിയെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ കാനഡ കടുത്ത അതൃപ്തി അറിയിച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ പങ്കാളിയായ ബെലാറസിൽ നിന്നുള്ള ‘ചോരപ്പുരണ്ട പൊട്ടാഷ്’ വാങ്ങുന്നത് തെറ്റാണെന്ന് കാനഡ വ്യക്തമാക്കി.
കാലാവധി പൂർത്തിയാക്കാനിരിക്കുന്ന യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ലോകശക്തികൾ അവരുടെ അധികാരം പരിധിയില്ലാത്തതല്ലെന്ന് തിരിച്ചറിയണമെന്ന് ഓർമ്മിപ്പിക്കുകയും ഫോസിൽ ഇന്ധനങ്ങൾക്ക് അപ്പുറമുള്ള ഭാവി യാഥാർത്ഥ്യമാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയിലെ ഇന്നത്തെ പ്രധാന നയതന്ത്ര ചർച്ചകളും ട്രംപിന്റെ പ്രസംഗവും ഏറെ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.