ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ദില്ലി ഹൈക്കോടതിയില്‍. നിയമനടപടികളുടെ ദുരുപയോഗമാണ് ഇ.ഡിയുടെ അപ്പീല്‍ എന്നാണ് ഗാന്ധി കുടുംബത്തിന്റെ വാദം. ഇ ഡിയുടെ ഹർജി തള്ളണമെന്നാണ് ആവശ്യം.
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇ ഡി കുറ്റപത്രത്തില്‍ കേസെടുക്കാൻ റോസ് അവന്യു കോടതി വിസമ്മതിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഇ ഡി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സമർപ്പിച്ച മറുപടിയിലാണ് നിയമത്തിന്റെ ദുരുപയോഗമാണ് ഇഡി നടത്തുന്നതെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വാദിക്കുന്നത്.സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താൻ ഇ ഡിക്ക് അധികാരമില്ലെന്നാണ് സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വാദം. പി.എം.എല്‍.എ പ്രകാരം പൊലീസിന്റെ അന്തിമ റിപ്പോർട്ടോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പരാതിയോ ഉണ്ടായിരിക്കണം. സുബ്രമണ്യന്‍ സ്വാമിയുടെ പരാതിയില്‍ ഈ രണ്ട് സാഹചര്യങ്ങളും പാലിച്ചിട്ടില്ലെന്ന് ഗാന്ധി കുടുംബം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സുബ്രമണ്യന്‍ സ്വാമി മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ സ്വകാര്യ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ ഇ.ഡിക്ക് നേരിട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുക്കാനാകില്ലെന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട്.ഇഡിക്ക് തിരിച്ചടിയായ കേസിലാണ് അപ്പീല്‍ തള്ളണമെന്ന് സോണിയും രാഹുലും വാദിക്കുന്നത്. കേസ് ഒക്ടോബർ 12ന് ഹൈക്കോടതി പരിഗണിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.