മലപ്പുറം: വീട്ടുകാരെ ഭയപ്പെടുത്താനായി കയറില്‍ തൂങ്ങി അഭിനയിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു.
വേങ്ങര കണ്ണമംഗലം വാളക്കുട തടത്തില്‍ താമസിക്കുന്ന പാലത്തിങ്ങല്‍ അഷ്റഫിന്റെ മകന് മുഹമ്മദ് അഫ്നാസ് (11) ആണ് മരിച്ചത്. എടക്കാപറമ്പ് എ.എം.എം.യു.പി. സ്കൂളിലെ വിദ്യാര്‍ഥിയാണ്. വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന് അവരെ പേടിപ്പിക്കാനായി മുറിയിലെ ജനലില്‍ കയറുകെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു അഫ്നാസ്.എന്നാല്‍ ഇതിനിടെ അപ്രതീക്ഷിതമായി കയർ കഴുത്തില്‍ മുറുകുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊണ്ടോട്ടിയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഊക്കത്ത് ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. റംലയാണ് മാതാവ്. ആസിഫ്, സക്കീന, സഫിയ, സഹാന എന്നിവർ സഹോദരങ്ങളാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.