ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എ.സി കോച്ചിൽ 75 ലിറ്റർ മദ്യവുമായി യുവതി പിടിയിൽ,,

പാറ്റ്ന: ട്രെയിനിലെ ഫസ്റ്റ് എ.സി കോച്ചില്‍ വൻ വിദേശമദ്യ ശേഖരവുമായി ടിക്കറ്റില്ലാതെ യാത്ര ചെയ്‌ത യുവതി പിടിയില്‍.

ദില്ലിയില്‍ നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നേഹാ ഝാ (25) എന്ന യുവതിയും ബന്ധുവായ ഈശാൻ കുമാറും പിടിയിലായത്.
സമസ്തിപൂർ ജംഗ്ഷൻ റെയില്‍വെ സ്റ്റേഷനില്‍ വച്ച്‌ പൊലീസും ആർപിഎഫും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. 

രഹസ്യവിവരത്തെ തുടർന്ന് ട്രെയിനിലെ ഫസ്റ്റ് എ.സി കൂപ്പെയുടെ വാതില്‍ മുട്ടിയ പോലീസിന് മുന്നില്‍ തികഞ്ഞ ശാന്തതയോടെയാണ് യുവതി നിന്നത്. ഇംഗ്ലീഷില്‍ സംസാരിക്കുകയും പോലീസ് ചോദ്യം ചെയ്യുമ്പോഴും റെയ്ഡ് നടത്തുമ്പോഴും യാതൊരു പരിഭ്രമവും കാട്ടാതെ പെരുമാറുകയും ചെയ്ത യുവതിയുടെ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി. 

തുടർന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന 75 ലിറ്ററോളം വിദേശമദ്യം കണ്ടെടുത്തു. ഡിസംബറില്‍ വീട്ടില്‍ നടക്കാനിരിക്കുന്ന വിവാഹ ആവശ്യത്തിനായി ഹരിയാനയില്‍ നിന്ന് കൊണ്ടുവന്നതാണ് മദ്യമെന്നാണ് ചോദ്യം ചെയ്യലില്‍ നേഹ അവകാശപ്പെട്ടത്. 

എന്നാല്‍ ബീഹാറില്‍ മദ്യനിരോധനം നിലനില്‍ക്കുന്നതിനാല്‍ മദ്യം കടത്തുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ടിക്കറ്റില്ലാതെയാണ് യുവതി യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

നേഹയുടെ കുടുംബത്തിന് മുൻപും മദ്യക്കടത്ത് കേസുകളില്‍ പങ്കുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരുടെ അച്ഛനും സഹോദരിയും മുൻപ് സമാന കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. 

യുവതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസിന് ദർഭംഗയിലെ പ്രമുഖ വ്യവസായികളുടെയും ഡോക്ടർമാരുടെയും ഫോണ്‍ നമ്പറുകള്‍ ലഭിച്ചിട്ടുണ്ട്. ഇവർക്ക് വിതരണം ചെയ്യാനാണോ മദ്യം എത്തിച്ചതെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !