ചരിത്രത്തിലാദ്യം; ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡല്‍ഹിക്ക് പുറത്തേക്ക്, വേദിയൊരുക്കാൻ സ്റ്റാച്യു ഓഫ് യൂണിറ്റി, കനത്ത സുരക്ഷാ ക്രമീകരണങ്ങൾ,

ന്യൂഡൽഹി: ഏഴു പതിറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ചരിത്രത്തിലാദ്യമായിഡല്‍ഹിക്ക് പുറത്തേക്ക്.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് സെപ്റ്റംബർ 22 ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പശ്ചാത്തലത്തില്‍ നടക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയ്ക്ക് മുന്നില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു 92 ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും.

ഗുജറാത്തിലെ നർമദ ജില്ലയിലുള്ള ഏക്താ നഗറില്‍ ചടങ്ങുകള്‍ക്കായുള്ള വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. രാഷ്ട്രപതി, പുരസ്കാര ജേതാക്കള്‍, മറ്റു വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പെടെ ആയിരത്തോളം അതിഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. 

ചടങ്ങിനായി സ്റ്റാച്യു ഓഫ് യൂണിറ്റി കോംപ്ലക്സിലെ ബസ് ബേ ഏരിയയില്‍ അത്യാധുനിക ജർമ്മൻ അലുമിനിയം ഡോം വേദി ഒരുക്കുമെന്ന് നർമദ ജില്ലാ ഭരണകൂടം അറിയിച്ചു. ഏകദേശം 75 മിനിറ്റ് നീളുന്നതായിരിക്കും ചടങ്ങ്.

രാഷ്ട്രപതി പങ്കെടുക്കുന്നതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. നർമദ കളക്ടർ ഗംഗാ സിംഗിന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. പതിറ്റാണ്ടുകളായി രാജ്യതലസ്ഥാനത്ത് നടന്നിരുന്ന സുപ്രധാന സാംസ്കാരിക ചടങ്ങ് ഗുജറാത്തിലേക്ക് മാറുന്നത് വലിയ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

2024 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് സെപ്റ്റംബർ 22 ന് വിതരണം ചെയ്യുന്നത്. ജൂലൈയിലാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. "ആർട്ടിക്കിള്‍ 370" ആണ് മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി (ഭ്രമയുഗം), കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ) എന്നിവരാണ് മികച്ച നടനുള്ള ദേശിയ പുരസ്കാരത്തിന് അർഹനായത്.

മികച്ച നടിയായി യാമി ഗൗതം (ആർട്ടിക്കിള്‍ 370) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നോണ്‍-ഫീച്ചർ ചിത്രം "ഭംഗാർ", മികച്ച ഡോക്യുമെന്ററി "രാം-നാമി", മികച്ച നവാഗത സംവിധായകൻ രണ്‍ദീപ് ഹൂഡ (സ്വതന്ത്ര്യ വീർ സവർക്കർ) എന്നിവർ സ്വന്തമാക്കി.

 ഇതിനു പുറമെ 'കല്‍ക്കി 2898 എ.ഡി', 'അമരൻ', 'പുഷ്പ: ദി റൂള്‍ പാർട്ട്-02', 'സ്ത്രീ 2' തുടങ്ങിയ വാണിജ്യവിജയം നേടിയ ചിത്രങ്ങളും വിവിധ വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ക്ക് അർഹമായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !