പാട്യാല: ക്യാമ്പസില്‍ പ്രേതബാധയുണ്ടെന്ന പ്രചാരണത്തെ തുടർന്ന് രാത്രിയില്‍ വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി വിദ്യാർത്ഥികള്‍. പഞ്ചാബിലെ പാട്യാലയിലുള്ള സ്വകാര്യ യൂണിവേഴ്സിറ്റിയായ ചിത്കാര യൂണിവേഴ്സിറ്റിയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറിയത്.
ക്യാമ്പസില്‍ പ്രേതബാധയുണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ആണ് സംഭവം. യൂണിവേഴ്സിറ്റിക്ക് പുറത്ത് പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ പൊലീസ് പട്രോള്‍ വാഹനം തകർത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് രംഗം ശാന്തമാക്കിയത്. ക്യാമ്പസില്‍ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ പ്രേതം ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർത്ഥികളെ പിന്തുടരുന്നുവെന്ന പ്രചാരണമാണ് പ്രതിഷേധത്തിനിടയാക്കിയത്.പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് നിലവിളി ശബ്ദം കേട്ടതായും വിദ്യാർത്ഥികള്‍ അവകാശപ്പെട്ടു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ 'പണ്ഡിറ്റ് ജി' (പൂജാരി) സന്ദർശിച്ചുവെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ക്യാമ്പസില്‍ പ്രേതബാധയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് യൂണിവേഴ്സിറ്റി അധികൃതർ വിശദീകരിച്ചു. ഹോസ്റ്റലില്‍ ആരും ആത്മഹത്യ ചെയ്യുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ ആശുപത്രി വിട്ട വിദ്യാർത്ഥിയെ എത്തിക്കാൻ വേണ്ടിയാണ് ഹോസ്റ്റലില്‍ ആംബുലൻസ് എത്തിയതെന്നും അധികൃതർ അറിയിച്ചു.
ഹോസ്റ്റലില്‍ പണ്ഡിറ്റ് ജി എത്തിയെന്നത് സത്യമാണെങ്കിലും അത് അദ്ദഹത്തിൻ്റെ മകളെ കാണാൻ എത്തിയതാണെന്നും യൂണിവേഴ്സിറ്റി അധികൃതർ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതുസംബന്ധിച്ചു വിദ്യാർത്ഥികളുടെ പരാതി ലഭിച്ചു. എന്നാല്‍ ആരെയാണ് കാണാതായതെന്ന് വ്യക്തമല്ല. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.