ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണത്തിളക്കം; തമിഴ്നാട് സ്വദേശിനിക്ക് 75 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച്‌ വിജയ്

ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണത്തിളക്കം; തമിഴ്നാട് സ്വദേശിനിക്ക് 75 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച്‌ വിജയ്

ചെന്നൈ: ജപ്പാനില്‍ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസില്‍ ഇന്നലെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സ്വർണമെഡലില്‍ മുത്തമിട്ടത്. ഫൈനലില്‍ 147 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്.

ഇതോടെ ഈ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടക്കാരായും ഹർമൻപ്രീതും സംഘവും തിളങ്ങി. സ്വർണമെഡല്‍ നേടിയ ഇന്ത്യൻ വനിതാ ടീമിനെ അഭിനന്ദിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും രംഗത്തെത്തിയിട്ടുണ്ട്. തന്റെ എക്സ് പേജിലൂടെയാണ് വിജയ് അഭിനന്ദനം അറിയിച്ചത്. തമിഴ്നാട് മധുര സ്വദേശിയായ ജി കമലിനിയും ഇത്തവണ ഇന്ത്യൻ ടീമില്‍ ഉണ്ടായിരുന്നു. കമലിനിക്ക് പ്രത്യേക അഭിനന്ദനവും പരിതോഷികവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്.

ജപ്പാനില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് വിഭാഗത്തില്‍ സ്വർണ മെഡല്‍ നേടി ചരിത്രം കൈവരിച്ച ഇന്ത്യൻ വനിതാ ടീമിനും ആ ടീമിലെ അംഗമായ തമിഴ്നാട്ടിലെ മധുര സ്വദേശി കമലിനിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ക്രിക്കറ്റ് താരം കമലിനിയുടെ മികച്ച നേട്ടത്തിന് സർക്കാർ 75 ലക്ഷം രൂപ ക്യാഷ്. അവാർഡ് നല്‍കും. 

ഇതുപോലെയുള്ള കായികതാരങ്ങളെ ഇനിയും തമിഴ്നാട് സർക്കാർ പിന്തുണയ്ക്കും. കമലിനിയുടെ വിജയം. തമിഴ്നാട്ടിലെ യുവജനങ്ങള്‍ക്ക് പുതിയ പ്രചോദനവും ആത്മവിശ്വാസവുമാണ്. ഇനിയും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാൻ കമലിനിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു'- വിജയ് എക്സില്‍ കുറിച്ചു.

ഇന്നലെ നഗോയയിലെ നിസിഹിൻ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയർത്തിയത് 216/3 എന്ന സ്കോർ. മറുപടിക്കിറങ്ങിയ ലങ്കയെ 15.4 ഓവറില്‍ വെറും 69 റണ്‍സിന് ചുരുട്ടിക്കെട്ടുകയും ചെയ്തു. അർദ്ധസെഞ്ച്വറി നേടിയ സ്മൃതി മാന്ഥനയും (79), 48 റണ്‍സ് നേടിയ ഓപ്പണർ ഷെഫാലി വെർമ്മയും പുറത്താകാതെ 49 റണ്‍സ് നേടിയ റിച്ച ഘോഷുമാണ് ഇന്ത്യൻ ബാറ്റിംഗില്‍ തിളങ്ങിയത്. ഹർമൻപ്രീത് 19 റണ്‍സെടുത്ത് പുറത്തായി.

ഷെഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിംഗില്‍ ആദ്യ പത്തോവറില്‍ അടിച്ചുകൂട്ടിയത് 99 റണ്‍സാണ്. 29 പന്തുകളില്‍ മൂന്ന് വീതം ഫോറും സിക്സും പറത്തിയ ഷെഫാലി മടങ്ങിയശേഷമെത്തിയ ഹർമൻ 15-ാം ഓവറില്‍ ടീം സ്കോർ 141ല്‍ വച്ച്‌ മടങ്ങി. 45 പന്തുകളില്‍ അഞ്ച് ഫോറുകളും ഏഴ് സിക്സുകളും പായിച്ച സ്മൃതി 17-ാമത്തെ ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യ 163/3 എന്ന നിലയിലായിരുന്നു. 22 പന്തുകളില്‍ ആറ് ഫോറുകളും മൂന്ന് സിക്സുകളും പായിച്ച റിച്ചയുടെ അവസാന ഓവറുകളിലെ വെടിക്കെട്ടാണ് ഇന്ത്യയെ 200 കടത്തിയത്.

മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് വേണ്ടി ക്യാപ്ടൻ ചമരി അട്ടപ്പട്ടു (29) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തി ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഷെഫാലിയും ശ്രേയങ്കയും ശ്രീചരണിയും ചേർന്ന് ലങ്കയെ അരിഞ്ഞിട്ടു. ലങ്കൻ നിരയില്‍ ചമരിയെക്കൂടാതെ കവിഷ ദില്‍ഹരിയും(11) കൗശിനിയും (14) മാത്രമാണ് രണ്ടക്കം കടന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !