പി.പി. ഉമർ മുസല്യാർ സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറി

പി.പി. ഉമർ മുസല്യാർ സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി പി.പി. ഉമർ മുസല്യാർ കൊയ്യോടിനെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായത്. 


സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രൊഫ. കെ. ആലിക്കുട്ടി മുസല്യാരുടെ വിയോഗത്തെത്തുടർന്ന് ഒഴിവ് വന്ന സ്ഥാനത്തേക്കാണ് പുതിയ നിയമനം. കണ്ണൂരിൽ നിന്നുള്ള മുശാവറ അംഗമായ പി.പി. ഉമർ മുസല്യാർ നിലവിൽ സംഘടനയുടെ ട്രഷറർ ആയിരുന്നു. 

ലീഗ് അനുകൂല നിലപാടുകളുള്ള എം.ടി. അബ്ദുല്ല മുസല്യാരുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും, മുതിർന്ന പണ്ഡിതനായ ഉമർ മുസല്യാർക്ക് ചുമതല നൽകാൻ മുശാവറ യോഗം തീരുമാനിക്കുകയായിരുന്നു. എല്ലാ ജനവിഭാഗങ്ങളുമായി ഐക്യത്തോടെയും സമാധാനത്തോടെയും മുന്നോട്ടുപോകാൻ പരിശ്രമിക്കുമെന്ന് പുതിയ ജനറൽ സെക്രട്ടറി പി.പി. ഉമർ മുസല്യാർ പ്രതികരിച്ചു. സംഘടനയുടെ ലക്ഷ്യത്തിനും രാജ്യത്തിന്റെ നന്മയ്ക്കും സമാധാനത്തിനും വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനയുടെ പ്രധാന ഭാരവാഹികളായി എം.ടി. അബ്ദുല്ല മുസല്യാർ (ട്രഷറർ), വി. മൂസക്കോയ മുസല്യാർ, എ.വി. അബ്ദുറഹിമാൻ മുസല്യാർ (വൈസ് പ്രസിഡന്റുമാർ), കെ. ഹൈദർ ഫൈസി (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. സംഘടനയുടെ സുഗമമായ പ്രവർത്തനത്തിനായി യോഗം പുതിയ രണ്ട് സമിതികൾക്കും രൂപം നൽകി. അടിയന്തര വിഷയങ്ങളിൽ ഉചിതമായ തീരുമാനമെടുക്കുന്നതിനായി പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ 8 അംഗങ്ങൾ അടങ്ങിയ കൂടിയാലോചന സമിതിയും, സമസ്തയുമായി ബന്ധപ്പെട്ട വിവിധ മതപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ 6 അംഗങ്ങളുള്ള ഫത്‌വ കമ്മിറ്റിയുമാണ് നിലവിൽ വന്നത്. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചെയർമാനും എം.ടി. അബ്ദുല്ല മുസല്യാർ കൺവീനറുമായാണ് ഫത്‌വ കമ്മിറ്റി പ്രവർത്തിക്കുക.

അതേസമയം, വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുശാവറ അംഗം കെ. ഉമർ ഫൈസി മുക്കം നടത്തിയ വിവാദ പരാമർശം യോഗത്തിൽ ചർച്ചയായി. വിഷയം പരിശോധിക്കാൻ പുതിയ കൂടിയാലോചന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരണങ്ങൾ പരിശോധിച്ച ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും സമസ്ത പ്രസിഡന്റ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !