ത്വശൂർ : ചലച്ചിത്ര സംവിധായകന് വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂര്‍ പടിഞ്ഞാറെ നട മല്ലിശ്ശേരിപറമ്പ് സ്വദേശി ആദര്‍ശ് (22), ഗുരുവായൂര്‍ സ്വദേശി അസ്ലം(21) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി ചാവക്കാട് പാലയൂര്‍ സ്വദേശി ഷാനില്‍ (37) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.ഷാനിലും സംവിധായകന് വിജീഷ് മണിയും തമ്മിലുള്ള മുന്‍വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈ 30-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. മുതുവട്ടൂര്‍ ആലുംപടിയിലെ വിജിഷ് മണിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പാണ് പ്രതികള്‍ കത്തിച്ചത്. വാഹനത്തിന് തീയിട്ടശേഷം പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നു.
രണ്ടുപേര്‍ വിജീഷ് മണിയുടെ വീട്ടിലേക്ക് വരുന്നതും കാര്‍ കത്തിയ ഉടന്‍ ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സി.സി.ടി.വി.ക്യാമറയില്‍ പതിഞ്ഞിരുന്നു. തീപിടിത്തത്തില്‍ ജീപ്പ് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.