യുഎസ് വീണ്ടും യുദ്ധം തുടങ്ങിയാല്‍ നേരിടാൻ സജ്ജമെന്ന് ഇറാൻ: ജനങ്ങള്‍ ജീവൻ ത്യജിക്കാനും സായുധരെന്ന് മുജ്തബ ഖമനെയി, സമാധാന പ്രതീക്ഷയിൽ ട്രംപ്

യുഎസ് വീണ്ടും യുദ്ധം തുടങ്ങിയാല്‍ നേരിടാൻ സജ്ജമെന്ന് ഇറാൻ: ജനങ്ങള്‍ ജീവൻ ത്യജിക്കാനും സായുധരെന്ന് മുജ്തബ ഖമനെയി, സമാധാന പ്രതീക്ഷയിൽ ട്രംപ്

ടെഹ്റാൻ: അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ ശക്തമായി നേരിടാൻ ഇറാൻ പൂർണ സജ്ജമാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയിയും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും വ്യക്തമാക്കി.

രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ജനങ്ങള്‍ ജീവൻ തൃജിക്കാൻ പോലും തയ്യാറാണെന്നും സായുധരായി അവർ യുദ്ധത്തെ നേരിടാൻ സജ്ജരാണെന്ന് മുജ്തബ ഖമനെയി പ്രഖ്യാപിച്ചു. ലോകാവസാനത്തിന് കാരണമാകുന്ന യുദ്ധമുണ്ടായാല്‍ പോലും സ്വന്തം നിലപാടുകളില്‍ നിന്ന് പിന്മാറില്ലെന്നും അതിനെ നേരിടാൻ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി കൂട്ടിച്ചേർത്തു.

 ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച 7 ദിവസ പദ്ധതി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് രൂക്ഷമായ പ്രതികരണമുണ്ടായത്.

സമാധാന പ്രതീക്ഷ പങ്കുവച്ച്‌ ട്രംപ്

അതേസമയം സമാധാന ചർച്ചകള്‍ നടക്കുമെന്ന പ്രതീക്ഷ പങ്കുവച്ച്‌ ട്രംപും രംഗത്തെത്തി. ഈ ആഴ്ച ഇറാനുമായി കൂടുതല്‍ ചർച്ചകള്‍ നടന്നേക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇറാൻ - അമേരിക്ക യുദ്ധത്തില്‍ മധ്യസ്ഥർ വഴിയുള്ള ചർച്ച ഇന്നോ നാളെയോ നടന്നേക്കുമെന്നും സൂചനകളുണ്ട്.

 വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വീണ്ടും കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഒരു ശതമാനത്തിലധികം വർധിച്ച്‌ ബാരലിന് 105.64 ഡോളറിലെത്തിയിട്ടുണ്ട്.

ഓഹരി വിപണികള്‍ കൂപ്പുകുത്തി

അതേസമയം പശ്ചിമേഷ്യൻ സംഘർഷ ഭീതിയില്‍ തകർന്നടിഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് ആറ് മാസത്തിനിടെയുളള താഴ്ന്ന നിലവാരമായ 72771 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് മാത്രം സെൻസെക്സ് 1124 പോയിന്റും നിഫ്റ്റി 360 പോയിന്റും ഇടിഞ്ഞു. ഹോർമുസ് തുറക്കാനുളള ഇറാന്റെ സമാധാന നിർദേശങ്ങള്‍ യു എസ് പ്രസിഡന്‍റ് ഡ‍ോണള്‍ഡ് ട്രംപ് തളളിയതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഉയർന്നിരുന്നു. 

ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 95.95 എന്ന നിലയിലെത്തി. യു എസ് ബോണ്ട് യീല്‍ഡ് നിരക്ക് ഉയർന്ന് നില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകർ വിപണിയില്‍ വിറ്റഴിക്കല്‍ തുടരുകയാണ്. ഇന്ന് മാത്രം നിക്ഷേപകർക്ക് 8 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഫിനാൻസ്, മെറ്റല്‍, റിയലിറ്റി സെക്ടറുകളാണ് ഏറ്റവും തകർച്ച നേരിടുന്നത്. ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network