പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കും: എല്ലായിടത്തും മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി ബുധനാഴ്ച മാധ്യമങ്ങളെ കാണും,

പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കും: എല്ലായിടത്തും മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി ബുധനാഴ്ച മാധ്യമങ്ങളെ കാണും,

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് സി.എം ഓഫീസ്.

മുഖ്യമന്ത്രി എത്തുന്നിടത്തെല്ലാം മാധ്യമങ്ങൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മന്ത്രി സഭായോഗത്തിനുശേഷം എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷം പ്രതികരണം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർ എത്തുകയും അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് വലിയ വാർത്തയാകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനും പൊ‌ലീസ് നടപടി തുടങ്ങിയിട്ടുണ്ട്. പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിക്കു ചുറ്റും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കും തിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി പൊലീസ് ഇന്റലിജൻസിന്റെ കണ്ടെത്തലിനു പിന്നാലെയാണ് തീരുമാനം

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ഏതാനും ദിവസം മുൻപ്‌ ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കും തിരക്കും ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകരെ മാറ്റിനിർത്താൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network