മലപ്പുറം: കട്ടിലില്‍ ഉറങ്ങിക്കിടക്കവെ അഞ്ചു മാസം പ്രായമുള്ള പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു. തിരുവാലി കുളക്കാട്ടിരിയിലാണ് സംഭവം. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടില്‍ സജീവിന്റെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്.
കുട്ടിയെ വീടിനുള്ളില്‍ കിടത്തി മാതാപിതാക്കള്‍ സമീപത്തെ ഫാമില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം. തുടര്‍ന്ന് വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഇവര്‍ ഓടിയെത്തുകയായിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് സീലിങ് ഫാനില്‍ നിന്ന് കിടക്കയിലേക്ക് തീപടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.