മത്സ്യബന്ധന ബോട്ടിന് കടലില്‍ വച്ച്‌ തീപിടിച്ചു, ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; ജീവനക്കാരെ സഹസികമായി രക്ഷപെ‌ടുത്തി,

മത്സ്യബന്ധന ബോട്ടിന് കടലില്‍ വച്ച്‌ തീപിടിച്ചു, ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; ജീവനക്കാരെ സഹസികമായി രക്ഷപെ‌ടുത്തി,

തിരുവനന്തപുരം: പുറം കടലില്‍ ഓടിക്കൊണ്ടിരുന്ന മത്സ്യബന്ധന ബോട്ടില്‍ തീപിടിത്തം. ബോട്ടില്‍ ഉണ്ടായിരുന്ന സ്രാങ്ക് ഉള്‍പ്പെടെ രണ്ടു പേരെയും വിഴിഞ്ഞം തീരദേശ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു.

പൊട്ടിത്തെറി ഉണ്ടായ ബോട്ടില്‍ നിന്ന് ഇരുവരും ഭാഗ്യത്താലാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വിഴിഞ്ഞം തീരത്ത് നിന്നു ഏകദേശം 8 കിലോമീറ്റർ ഉള്ളിലായി  പുലർച്ചെയായിരുന്നു സംഭവം. ബോട്ട് സ്രാങ്ക് കുളച്ചല്‍ സ്വദേശി ഇമ്മാനുവേല്‍( 34 ), നേപ്പാള്‍ സ്വദേശി ലാലിത് പ്രസാദ്(37) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. എൻജിൻ മുറിയില്‍ നിന്നു പടർന്ന തീയില്‍ ബോട്ടില്‍ കരുതിയിരുന്ന പാചക വാതക സിലിണ്ടുകള്‍ പൊട്ടിത്തെറിച്ചു 

വലിയ സ്ഫോടനം ഉണ്ടായെങ്കിലും ജീവനക്കാർ ബോട്ടില്‍ നിന്നും മാറിയത് രക്ഷയായി. എൻജിൻ തകരാറുണ്ടായിരുന്ന ബോട്ട് തമിഴ്‌നാട്ടിലെ പട്ടണം മത്സ്യബന്ധന തുറമുഖത്തു നിന്നു തകരാർ പരിഹരിച്ചു തിരികെ കൊല്ലത്തേക്ക് കൊണ്ടു വരുകയായിരുന്നു.

എൻജിൻ മുറിയില്‍ നിന്നാണ് ആദ്യം തീപ്പൊരി കണ്ടതെന്നു രക്ഷപ്പെട്ടവരില്‍ നിന്നറിയാനായതായി തീരദേശ പൊലീസ് പറഞ്ഞു. വേഗം തീ പടർന്നു. ഇതോടെ ഇരുവരും ഒപ്പം കെട്ടിയിട്ടിരുന്ന ചെറു വള്ളങ്ങളില്‍ കയറി ബോട്ടുമായുള്ള ബന്ധം വേർപെടുത്തി. ഇതിനിടെ ബോട്ടില്‍ കരുതിയിരുന്ന പാചകവാതക സിലിണ്ടറുകളില്‍ ഒന്നു പൊട്ടിത്തെറിക്കുകായിരുന്നു. 

തീരദേശ പൊലീസ് സ്‌റ്റേഷൻ എസ്‌ഐ എസ്. ഗിരീഷ്‌കുമാർ, ഗ്രേഡ് എസ്‌സിപിഒ ഡി.എല്‍.നോബിള്‍, സിപിഒ പി. പ്രിയൻ, കോസ്‌റ്റല്‍ വാർഡന്മാരായ ആർ.സിലുവയ്യൻ, ടി . തദയൂസ്, സ്രാങ്ക് അഹമ്മദ് കണ്ണ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network