3000 കോടിയിലേറെ വില; 526 കിലോ ഹെറോയിനും മെത്താംഫെറ്റാമിനും കടത്താന്‍ ശ്രമം; അറബിക്കടലില്‍ പാക് പൗരന്മാര്‍ പിടിയില്‍,

3000 കോടിയിലേറെ വില; 526 കിലോ ഹെറോയിനും മെത്താംഫെറ്റാമിനും കടത്താന്‍ ശ്രമം; അറബിക്കടലില്‍ പാക് പൗരന്മാര്‍ പിടിയില്‍,

ന്യൂഡല്‍ഹി: അറബിക്കടലില്‍ വന്‍ ലഹരി മരുന്ന് കടത്ത് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന, ഹെറോയിനും മെത്താംഫെറ്റാമിനും അടക്കമുള്ള മയക്കുമരുന്ന് പിടികൂടി.

ഏകദേശം 526 കിലോഗ്രാം ഉയര്‍ന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പായ് വഞ്ചിയിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാന്‍ പൗരന്മാരെയും പിടികൂടി ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍, ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡുമായി (ATS) സഹകരിച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേന (Indian Coast Guard) നടത്തിയ ഓപ്പറേഷനിലാണ് വന്‍തോതിലുള്ള ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു

ഇതിനിടെയാണ് അറബിക്കടലില്‍ സംശയാസ്പദമായ നിലയില്‍ ഒരു ഇറാനിയന്‍ 'ധൗ' (പരമ്പരാഗത പായ്വഞ്ചി) സെപ്റ്റംബര്‍ 25-ന് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഇതിനെ പിന്തുടര്‍ന്ന സേന പായ് വഞ്ചിയില്‍ കയറി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത വഞ്ചിയും അതിലെ ജീവനക്കാരെയും ലഹരിവസ്തുക്കളും മുംബൈയിലേക്ക് കൊണ്ടുപോയി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network