ചെന്നൈ: നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്.
കോവില്‍ പാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വേല് മുരുകനെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. അദ്ദേഹത്തിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച മുഖ്യമന്ത്രി ജോലിക്കിടയില്‍ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും ഉപദേശം നല്കി.സെപ്റ്റംബര്‍ 27ന് പുലര്‍ച്ചെ കൊച്ചി- സേലം ദേശീയപാതയിലായിരുന്നു തമിഴ്നാട് പൊലീസിനെ പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ സംഭവം. കര്‍ണാടകയില്‍നിന്നു വന്‍തോതില്‍ നിരോധിത പുകയില ഉല്പന്നങ്ങള് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി.വിഘ്നേഷും വേല്‍മുരുകനും ചേര്‍ന്നു വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു.
ബംഗളൂരുവില്‍നിന്നെത്തിയ കര്‍ണാടക റജിസ്ട്രേഷന് കാര്‍ തടഞ്ഞുനിര്‍ത്തിയ പൊലീസ്, പിന്‍സീറ്റിലെ സാധനങ്ങള്‍ പരിശോധിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന മൂന്നംഗസംഘം പൊലീസുകാരെ തള്ളിമാറ്റി ഡോറുകള്‍ അടച്ച് അതിവേഗത്തില്‍ കാര്‍ മുന്നോട്ടെടുത്തു. പെട്ടെന്നു കാറിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ റൂഫ് റെയിലില്‍ പിടിച്ചു മുകളിലേക്കു കയറി കിടക്കുകയായിരുന്നു വേല്മുരുകന്.
പൊലീസുകാരന് മുകളില്‍ ഉണ്ടെന്ന കാര്യം വകവയ്ക്കാതെ കാര്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലാണ് പ്രതികള്‍ ഓടിച്ചത്. അതിനിടെ എസ്ഐയും സംഘവും മറ്റൊരു കാറില്‍ പ്രതികളെ പിന്തുടര്ന്നു. അതിനിടെ എതിര്‍വശത്തു നിന്നു അവിനാശി പൊലീസും വരുന്നുണ്ടായിരുന്നു. ഒടുവില്‍ തിരുപ്പുര്‍ ജില്ലാ അതിര്‍ത്തിയിലെ തെക്കലൂരില്‍ പൊലീസും ആംബുലന്‍സുകാരും ചേര്‍ന്നു കാറിനെ വളഞ്ഞു.
വണ്ടി നിന്ന ഉടന്‍ ഓടിപ്പോകാന്‍ ശ്രമിച്ച 3 പ്രതികളെ അവിനാശി പൊലീസ് സാഹസികമായി പിടികൂടി. കോയമ്പത്തൂരിലേക്ക് കടത്തുകയായിരുന്ന 170 കിലോ നിരോധിത പുകയില്‍ ഉത്പന്നങ്ങളാണു കാറില്‍ ഉണ്ടായിരുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.