അഗര്‍ബത്തിയുടെയും കൊതുക് തിരിയുടെയും പുക ശ്വസിക്കുന്നത് ക്യാൻസറിന് കാരണമാകുമോ:?ഞെട്ടിക്കുന്ന സത്യം ഇതാ,

അഗര്‍ബത്തിയുടെയും കൊതുക് തിരിയുടെയും പുക ശ്വസിക്കുന്നത് ക്യാൻസറിന് കാരണമാകുമോ:?ഞെട്ടിക്കുന്ന സത്യം ഇതാ,

അഗർബത്തികള്‍ക്ക് ഉപയോഗം പലതുണ്ടെങ്കിലും പല വീടുകളിലും അവ പുകയ്ക്കുന്നതിന്റെ പ്രധാന ലക്ഷ്യം കൊതുകിനെ തുരത്തലാണ്.

മലേരിയയും ഡെങ്കുവും ചിക്കൻഗുനിയയുമൊക്കെ പരത്തുന്ന കൊതുകുകളെ അകറ്റി നിർത്താൻ ഈ അഗർബത്തികള്‍ സഹായിക്കും. കൊതുകുകള്‍ വലിയൊരു പ്രശ്നമായി മാറുന്ന മഴക്കാലത്ത് കൊതുകു തിരികളും (mosquito coils) വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 

ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെങ്കിലും, അവയ്ക്ക് ഒരു പൊതുവായ സവിശേഷതയുണ്ട്. കത്തിക്കുമ്പോള്‍ ഇവ വായുവിലേക്ക് പുക പുറത്തുവിടുന്നു. ഇതിനർത്ഥം, ഇവയില്‍ നിന്നുണ്ടാകുന്ന കണികകളും രാസവസ്തുക്കളും സമീപത്തുള്ളവർക്ക് ശ്വസിക്കേണ്ടി വരുന്നു എന്നാണ്. എന്നാല്‍, ഈ പുക ശ്വസിക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ?

വീടുകളില്‍ ഇടയ്ക്കിടെ അഗർബത്തികളോ കൊതുക് തിരികളോ ഉപയോഗിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകുമെന്ന് അവകാശപ്പെടുന്നതിന് നിലവില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് എച്ച്‌.ഒ.സി. വേദാന്തയിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ചിന്തൻ ഷാ എൻ.ഡി.ടി.വി.യോട് പറഞ്ഞു. എന്നിരുന്നാലും, ഇവ കത്തിക്കുന്നത്, പ്രത്യേകിച്ച്‌ വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. 

അഗർബത്തിയുടെയോ കൊതുക് തിരിയുടെയോ ഉപയോഗം ക്യാൻസറിന് കാരണമാകുമെന്ന വാദത്തെ ന്യായീകരിക്കാനാവില്ല. ക്യാൻസർ ഉണ്ടാകുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വീടുകളില്‍ ഇവ ഉപയോഗിക്കുന്നത് ക്യാൻസറിലേക്ക് നയിക്കുമെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്നും ഡോ. ചിന്തൻ ഷാ പറഞ്ഞു.

ഒരു അഗർബത്തി കത്തുമ്പോള്‍ അതില്‍ നിന്ന് സുഗന്ധം മാത്രമല്ല പുറത്തുവരുന്നത്. ഈ ദഹന പ്രക്രിയയിലൂടെ സൂക്ഷ്മ കണികകളും വാതക രൂപത്തിലുള്ള പദാർത്ഥങ്ങളും - വോളറ്റൈല്‍ ഓർഗാനിക് സംയുക്തങ്ങള്‍ (VOCs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകള്‍ (PAHs) എന്നിവയുള്‍പ്പെടെ - ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. 

വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട മുറിയിലോ ദീർഘനേരത്തേക്കോ അഗർബത്തി കത്തിക്കുമ്പോള്‍ ഇവയുമായുള്ള സമ്പർക്കം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതില്‍ നിന്നുള്ള സൂക്ഷ്മ കണികകള്‍ക്ക് മുറിയിലെ വായുവില്‍ തങ്ങിനില്‍ക്കാനും ശ്വസനത്തിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാനും കഴിയുന്നത്ര വലിപ്പം കുറവാണ്.

സങ്കീർണ്ണമായ പല ഘടകങ്ങളുടെയും സംയോജനത്തിലൂടെയാണ് ക്യാൻസർ ഉണ്ടാകുന്നത്. വീടുകളില്‍ സാധാരണയായി കൊതുക് തിരി ഉപയോഗിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകുമെന്ന് ഉറപ്പിക്കാൻ മതിയായ തെളിവുകളില്ല. എന്നിരുന്നാലും, പുകയുമായുള്ള നിരന്തരവും ദീർഘകാലവുമായുള്ള സമ്പർക്കം ഒഴിവാക്കാവുന്ന് ശ്വാസകോശത്തെ ആരോഗ്യകരമായി സംരക്ഷിക്കാം.

കൊതുകുകളെ അകറ്റുന്ന ഘടകങ്ങള്‍ സാവധാനം പുറത്തുവിട്ടുകൊണ്ടാണ് കൊതുകുതിരികള്‍ പ്രവർത്തിക്കുന്നത്. എന്നാല്‍, ഇവ കത്തുമ്പോള്‍ പുകയും സൂക്ഷ്മകണങ്ങളും ഉണ്ടാകുന്നുണ്ട്. കൊതുകുതിരിയുടെ ഘടന, ഉപയോഗിക്കുന്ന അളവ്, മുറിയുടെ വലിപ്പം, വായുസഞ്ചാരത്തിനുള്ള സൗകര്യം എന്നിവയെല്ലാം ഇതില്‍ നിന്നുള്ള പുകയോ മറ്റോ ശ്വസിക്കാനിടയാകുന്നതിന്റെ അളവിനെ സ്വാധീനിച്ചേക്കാം.

അഗർബത്തിയോ കൊതുക് തിരിയോ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് പറയാൻ നിലവില്‍ യാതൊരു അടിസ്ഥാനവുമില്ല. ജനിതക ഘടകങ്ങള്‍, പുകയിലയും മദ്യവുമായുള്ള സമ്പർക്കം, ചിലതരം അണുബാധകള്‍, അമിതവണ്ണം, പാരിസ്ഥിതിക ഘടകങ്ങള്‍, മറ്റ് ജീവിതശൈലീ ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ക്യാൻസർ സാധ്യതയെ സ്വാധീനിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !