തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.
കരാർ പുതുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശിപാർശ ചെയ്തെങ്കിലും ഇതുവരെയും തീരുമാനമായില്ല. പ്രതിമാസ കരാറിന് പകരം സർക്കാരിന് ആവശ്യമുള്ളപ്പോള്‍ ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നാണ് ചിപ്സണ്‍ ഏവിയേഷന്റെ പുതിയ നിർദേശം.ഒരു മണിക്കൂർ ഉപയോഗത്തിന് 4 ലക്ഷം രൂപയാണ് വാടക. നിലവില്‍ 25 മണിക്കൂറിന് 80 ലക്ഷം രൂപയാണ് നല്‍കുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെ ആണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. ആദ്യം പവൻ ഹൻസ് എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരുന്നത്. പിന്നീടാണ് ചിപ്സണ്‍ ഏവിയേഷനുമായി കരാറുണ്ടായത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.