ദില്ലി: രാജ്യത്തെ മൂന്നിലൊന്ന് കല്‍ക്കരി നിലയങ്ങളിലും താപവൈദ്യുതി ഉല്‍പ്പാദനത്തിന് ആവശ്യമായ കല്‍ക്കരി സ്റ്റോക്ക് കുറവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളില്‍ ഗുരുതര കല്‍ക്കരി ക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ഓഗസ്റ്റ് അവസാനം 45 നിലയങ്ങളിലായിരുന്നു ക്ഷാമം നേരിട്ടിരുന്നതെങ്കില്‍ ഇപ്പോഴത് 59 ആയി ഉയർന്നു. ചില നിലയങ്ങളില്‍ മൂന്ന് ദിവസത്തേക്കുള്ള കല്‍ക്കരി പോലും സ്റ്റോക്കില്ല.അന്തരീക്ഷ താപനില ഉയരുകയും കൂടി ചെയ്‌തതോടെ രാജ്യത്തെമ്പാടും വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താപവൈദ്യുത നിലയങ്ങളിലേക്ക് കല്‍ക്കരി എത്തിക്കാൻ കൂടുതല്‍ ട്രെയിനുകള്‍ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റോയിട്ടേർസ് വ്യക്തമാക്കുന്നു.
ഇതിനിടെ സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു. 96.40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപഭോഗം ചെയ്യപ്പെട്ടത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണെന്ന് കെഎസ്‌ഇബി ചൂണ്ടിക്കാട്ടുന്നു. ഇന്നലെ മാത്രം 680 മെഗാവാട്ടിന് മുകളില്‍ വൈദ്യുതി കുറഞ്ഞു. ആകെ ആവശ്യകത 5400 മെഗാവാട്ട് വരെ ഉയർന്നു.
ഏറ്റവും ഉയർന്ന ഉപഭോഗം രേഖപ്പെടുത്തിയത് രാത്രി പത്തേ കാലിനായിരുന്നു. ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതിനാല്‍ റീജിയണല്‍ ലോഡ് ഡെസ്‌പാച്ച് സെൻ്റർ ഇടപെട്ടുവെന്നും കെഎസ്‌ഇബി അറിയിപ്പില്‍ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.