ഫണ്ടുകള്‍ വിട്ടുനല്‍കുക ഉൾപ്പെടെ അമേരിക്കയ്ക്ക് മുന്നില്‍ ഏഴ് നിബന്ധനകള്‍ വെച്ച്‌ ഇറാൻ; ട്രംപ് തള്ളിയാല്‍ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്,

ഫണ്ടുകള്‍ വിട്ടുനല്‍കുക ഉൾപ്പെടെ അമേരിക്കയ്ക്ക് മുന്നില്‍ ഏഴ് നിബന്ധനകള്‍ വെച്ച്‌ ഇറാൻ; ട്രംപ് തള്ളിയാല്‍ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്,

ടെഹ്‌റാൻ: നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകള്‍ തുടങ്ങാൻ അമേരിക്കയ്ക്ക് മുന്നില്‍ ഏഴ് നിബന്ധനകള്‍ വെച്ച്‌ ഇറാൻ. ഖത്തർ വഴിയാണ് ഇറാൻ ഈ ആവശ്യങ്ങള്‍ അമേരിക്കയെ അറിയിച്ചത്.

അമേരിക്ക ഈ ആവശ്യങ്ങള്‍ തള്ളിയാല്‍ കടുത്ത യുദ്ധത്തിന് തയ്യാറാണെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കി. ഖത്തർ തങ്ങളുടെ നിബന്ധനകള്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സെൻ റെസായി അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മൊഹ്‌സെൻ റെസായി പറഞ്ഞു. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകള്‍ വിട്ടുനല്‍കുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന നിബന്ധനകളെന്ന് റെസായി വ്യക്തമായി.

"അമേരിക്ക സ്വയം സൃഷ്ടിച്ച ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനും കൂടുതല്‍ കുടുങ്ങാതിരിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, ഇറാന്റെ അവകാശങ്ങളും നിബന്ധനകളും അംഗീകരിക്കുകയല്ലാതെ അവർക്ക് മറ്റ് വഴിയില്ല. ഈ നിബന്ധനകള്‍ അംഗീകരിക്കുന്നതാണ് യുഎസിന് നല്ലത്. ട്രംപിന്റെ ഭീഷണികള്‍ കൊണ്ട് ഒരു ഫലവുമുണ്ടാകില്ല. നിർണായകമായ ഒരു യുദ്ധത്തിന് ഞങ്ങള്‍ തയ്യാറാണ്"- റെസായി അല്‍ ജസീറയോട് പറഞ്ഞു.

 അമേരിക്കയുമായി ചർച്ചകള്‍ തുടങ്ങാൻ ഇറാൻ ഏഴ് നിബന്ധനകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇറാൻ്റെ നിലപാട് വ്യക്തമാണെന്നും റെസായി എക്സിലൂടെ സ്ഥിരീകരിച്ചു. അതേസമയം അമേരിക്കയുടെ ഭാഗത്ത് നിന്ന് മറ്റൊരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇറാന്റെ സൈനിക വിലയിരുത്തലുകള്‍ പ്രകാരം അത് ഉറപ്പാണെന്നും റെസായി പറഞ്ഞു. 

അത്തരമൊരു സാഹചര്യത്തെ നേരിടാൻ ഇറാൻ സജ്ജമാണെന്നും നേരത്തെയുണ്ടായ രണ്ട് ഘട്ട പോരാട്ടങ്ങള്‍ക്ക് ശേഷം ഇറാന്റെ സൈനിക ആസൂത്രണത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം ഉടൻ അവസാനിക്കുമോ എന്ന ചോദ്യത്തിന്, പ്രായോഗികമായി യുദ്ധം ഇപ്പോഴും തുടരുകയാണെന്ന് മറുപടി നല്‍കിയ അദ്ദേഹം, എത്രയും വേഗം സംഘർഷം അവസാനിപ്പിക്കാനുള്ള തന്ത്രമാണ് ഇറാൻ പിന്തുടരുന്നതെന്നും അറിയിച്ചു.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച്‌ സംസാരിച്ച റെസായി, ആണവ നിർവ്യാപന കരാറില്‍ നിന്ന് പിന്മാറാൻ ഇറാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ വാഷിംഗ്ടണിന്റെ നടപടികള്‍ ഇറാനെ അത്തരമൊരു തീരുമാനത്തിലേക്ക് തള്ളിവിട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആണവ നയത്തില്‍ മാറ്റമൊന്നുമില്ലെന്നും ആണവായുധങ്ങള്‍ നിരോധിക്കുന്ന മതപരമായ ഉത്തരവ് ഇപ്പോഴും പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network