കൊല്ലം: മകന്റെ വിവാഹത്തിന് മുൻ ഭാര്യയ്‌ക്കൊപ്പമെത്തി മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ. ഗണേഷ് കുമാർ 1994 മെയ് 20നാണ് ഡോ.യാമിനി തങ്കച്ചിയെ വിവാഹം കഴിച്ചത്.
യാമിനി ആരോഗ്യ ഗവേഷണ മേഖലയില്‍ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. ഇവർക്ക് രണ്ട് ആണ്‍ മക്കളുണ്ട്. അതില്‍ മൂത്തമകനായ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. മനീഷ എതിരാജാണ് ആദിത്യ കൃഷ്ണൻ തമ്പിയുടെ വധു. തമിഴ്നാട് സ്വദേശിനിയാണ് മനീഷ എന്നാണ് റിപ്പോർട്ടുകള്‍. വിവാഹം കഴിഞ്ഞ ദിവസം കോയമ്പത്തൂർ ജെന്നീസ് റസിഡൻസിയിലാണ് നടന്നത്.വിവാഹത്തില്‍ നിന്നുള്ള ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുൻ ഭാര്യയ്‌ക്കും മക്കള്‍ക്കും ഒപ്പമുള്ള ഗണേഷ് കുമാറിന്റെ ഒരു കുടുംബഫോട്ടോ വളരെ നാളുകള്‍ക്കുശേഷമാണ് പുറത്ത് വരുന്നത്.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ വിവാദമായശേഷം ആദ്യമായാണ് യാമിനി തങ്കച്ചിക്കൊപ്പം ഗണേഷ് കുമാർ ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഭാര്യ-ഭർത്താവ് എന്ന ലേബലുകള്‍ അഴിച്ചുവെച്ചുവെങ്കിലും മക്കള്‍ക്ക് വേണ്ട സമയങ്ങളില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കാറുണ്ട്.
അത് തന്നെയാണ് മകന്റെ വിവാഹ സമയത്തിലെ ഗണേഷിന്റെ സജീവ സാന്നിധ്യത്തില്‍ നിന്നും മനസിലാകുന്നത്. ഏറെ വിവാദങ്ങളാല്‍ നിറഞ്ഞതാണ് ഗണേഷിന്റെ വ്യക്തി ജീവിതം എന്നതുകൊണ്ട് തന്നെ വിവാഹ സമയത്ത് പകർത്തിയ കുടുംബ ഫോട്ടോ പുറത്ത് വന്നപ്പോള്‍ നെഗറ്റീവും പോസിറ്റീവുമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഏറെയും കമന്റുകള്‍ നടന്റെ മകനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.
ഈ വിവാഹ വേളയില്‍ യാമിനിയുമായി ഗണേഷ് യോജിച്ചുവെങ്കില്‍ നല്ലകാര്യം. എല്ലാവരും സന്തോഷമായി ജീവിക്കട്ടെ, നല്ല ദമ്പതികളായി ജീവിതത്തില്‍ ഉടനീളം മുന്നോട്ട് പോകുവാൻ കുട്ടികള്‍ക്ക് ആശംസകള്‍,






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.