പ്രകൃതിഭംഗി ആസ്വദിക്കാനെത്തി: വ്യൂ പോയിന്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണു, ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം,

പ്രകൃതിഭംഗി ആസ്വദിക്കാനെത്തി: വ്യൂ പോയിന്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണു, ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം,

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാൽക്കുളംമേട് വ്യൂ പോയിന്റിൽ കാൽവഴുതി അഗാധമായ കൊക്കയിലേക്ക് വീണ് യുവാവ് ദാരുണമായി മരിച്ചു.

ബന്ധുക്കൾക്കൊപ്പം പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ ആൽബിൻ എന്ന യുവാവാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. ഞായറാഴ്ച പുലർച്ചെ വ്യൂ പോയിന്റിൽനിന്ന് ഫോട്ടോയെടുത്ത് തിരികെ മടങ്ങുന്നതിനിടെ കുത്തനെയുള്ള പാറക്കെട്ടിലൂടെ ഇറങ്ങാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം 

ഞായറാഴ്ച പുലർച്ചെയാണ് ആൽബിനും മറ്റ് രണ്ട് ബന്ധുക്കളും ചേർന്ന് പ്രദേശത്തെ ആൽപ്പാറ വ്യൂ പോയിന്റിലേക്ക് എത്തിയത്. ഇവിടെയെത്തി കാഴ്ചകൾ കണ്ട് ചിത്രങ്ങളെടുത്ത ശേഷം തിരികെ താഴേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.

 ഒപ്പമുണ്ടായിരുന്ന രണ്ടുപേരും സാധാരണ നടപ്പാതയിലൂടെ നടന്നപ്പോൾ, ആൽബിൻ കുത്തനെയുള്ള പാറയിടുക്കിലൂടെ താഴേക്ക് ഇറങ്ങാനാണ് ശ്രമിച്ചത്. ഇതിനിടെ ചുവടുതെറ്റി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ നൽകുന്ന മൊഴി

ചെങ്കുത്തായ പാറയിടുക്കിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആൽബിനെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കഞ്ഞിക്കുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !