ടോമിന്‍ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം; ആശുപത്രി ബ്ലോക്കില്‍ പ്രവേശിപ്പിച്ചു

ടോമിന്‍ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം; ആശുപത്രി ബ്ലോക്കില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി പൂജപ്പുര സെൻട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കില്‍ തുടരുന്നു.

കഴിഞ്ഞദിവസം ജയിലിലെത്തിച്ചതിന് പിന്നാലെയാണ് ടോമിൻ ജെ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
 തുടർന്ന് അദ്ദേഹത്തെ ജയിലിലെ ആശുപത്രി ബ്ലോക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ജയില്‍ ഡോക്ടർ ടോമിൻ ജെ. തച്ചങ്കരിയെ പരിശോധിക്കും. 

ഈ പരിശോധനയ്ക്ക് ശേഷമാകും ആശുപത്രിയിലേക്ക് മാറ്റണമോ അതോ ജയിലിലെ ചികിത്സ തുടർന്നാല്‍ മതിയോ എന്നതില്‍ തീരുമാനമെടുക്കുക. കേരളത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് ടോമിൻ ജെ തച്ചങ്കരി. ഔദ്യോഗികപദവിയിലിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരേ കേസെടുത്തിരുന്നത്.

 ഔദ്യോഗികസ്ഥാനത്തിനിരിക്കെ 2003 മുതല്‍ 2007 വരെയുള്ള കാലയളവിനിടെ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. 135 ശതമാനം സ്വത്ത് വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചതായും വിജിലൻസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞദിവസമാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ തച്ചങ്കരിയെ നാലുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. 30.84 ലക്ഷം രൂപ പിഴടയ്ക്കാനും ഉത്തരവിട്ടിരുന്നു. തുടർന്ന് പ്രതിയെ ജയിലിലേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാല്‍, ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നും കഴിഞ്ഞദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതായും തച്ചങ്കരി കോടതിയില്‍ പറഞ്ഞു. 

ഇതോടെ ആവശ്യമെങ്കില്‍ തച്ചങ്കരിക്ക് ചികിത്സ നല്‍കാനും കോടതി ജയില്‍ സൂപ്രണ്ടിന് നിർദേശം നല്‍കിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം തന്നെ തച്ചങ്കരിയെ പൂജപ്പുര സെൻട്രല്‍ ജയിലിലെത്തിച്ചു. പൂജപ്പുര സെൻട്രല്‍ ജയിലിലെ 475/26 നമ്പർ തടവുകാരനാണ് ടോമിൻ ജെ തച്ചങ്കരി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !