ഒരു വർഷമായിട്ടും നീതി കിട്ടിയില്ല; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പൊലീസ്‌ മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ്

തൃശൂർ: കുന്നംകുളം പൊലീസ് ലോക്കപ്പിൽ ക്രൂരമായ കസ്റ്റഡി മർദനത്തിന് ഇരയായ തനിക്ക് ഒരു വർഷമായിട്ടും നീതി ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്. 

ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിനും അധികാരികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

രാഷ്ട്രീയ സംരക്ഷണമല്ല, മറിച്ച് യഥാർത്ഥ നീതിയാണ് തനിക്ക് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. "ഒരു വർഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താണ് പറയാനുള്ളത്? 'ഞങ്ങൾ കൂടെയുണ്ട്' എന്ന വാക്ക് വീണ്ടും പറയുന്നതിന് മുമ്പ്, ഒരിക്കൽ എങ്കിലും പ്രവർത്തിച്ചു കാണിക്കൂ," സുജിത് ചോദിക്കുന്നു. 

നീതി വൈകുന്നത് കാക്കിയിട്ട മർദ്ദകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ വർഷം ഉണ്ടായ പൊലീസ്‌ അതിക്രമത്തിൽ ഇതുവരെയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകാത്തതിലുള്ള പ്രതിഷേധം കനക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !