പാലാ-മേലുകാവ് റൂട്ട്: ബദൽ റോഡുകൾ തകർന്നു; ജനങ്ങളെ ദുരിതത്തിലാക്കി PWD നടപടിയെന്ന് ജോഷി അഗസ്റ്റിൻ

പാലാ-മേലുകാവ് റൂട്ട്: ബദൽ റോഡുകൾ തകർന്നു; ജനങ്ങളെ ദുരിതത്തിലാക്കി PWD നടപടിയെന്ന് ജോഷി അഗസ്റ്റിൻ

പാലാ: പാലാ-മേലുകാവ് റൂട്ടിലെ കുരിശിങ്കൽ പാലം പണിയോട് അനുബന്ധിച്ചുള്ള ബദൽ റൂട്ടുകൾ സഞ്ചാരയോഗ്യമല്ലെന്ന് ബി.ജെ.പി. നേതാവ് ജോഷി അഗസ്റ്റിൻ പ്രസ്താവനയിലൂടെ അറിയിച്ചു. കടനാട് പഞ്ചായത്തിന് ചേർന്നുകിടക്കുന്ന പ്രദേശത്തുള്ള ഈ ബദൽ റൂട്ടുകൾ ഒരു ബൈക്കിന് പോലും യാത്ര ചെയ്യാവുന്ന അവസ്ഥയിലല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

PWD റോഡായ കുറുമണ്ണ്, പയസ്മൗണ്ട് റോഡ് എന്നിവ തകർന്നിട്ട് നാളുകളായി. മേരിലാൻഡ് പയസ് മൗണ്ട് റോഡ്, കുരിശിങ്കൽ വെള്ളാതൊട്ടി റോഡ്, കുളത്തിക്കണ്ടം പാണ്ടിയാമാവ് റോഡ് എന്നിവയും സമാനമായ അവസ്ഥയിലാണ്. റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ റോഡുകളെല്ലാം അടിയന്തരപ്രാധാന്യത്തോടെ റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുരിശിങ്കൽ പാലം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17, 2026 മുതൽ ഗതാഗത ക്രമീകരണങ്ങൾ നിലവിൽ വരുമെന്ന് കേരള പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ ഉപവിഭാഗം) അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം കൊല്ലപ്പള്ളി, കുറുമണ്ണ് ഭാഗത്തുനിന്നും മേലുകാവിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾക്ക് വെള്ളാതൊട്ടി-ചാലമറ്റം റോഡിലൂടെയും കുളത്തിക്കണ്ടം-പാണ്ടിയാമാവ് റോഡിലൂടെയും പ്രവേശിക്കാവുന്നതാണ്. 

എന്നാൽ ഈ റോഡുകൾ പൊതുയാത്ര ബസുകൾക്ക് സുരക്ഷായോഗ്യമല്ലാത്തതിനാൽ കൊല്ലപ്പള്ളി, കുറുമണ്ണ് ഭാഗത്തുനിന്നും മേലുകാവിലേക്ക് വരുന്ന പൊതുയാത്ര ബസുകൾ കുരിശിങ്കൽ ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുകയും തിരികെ യുള്ള യാത്ര കുരിശിങ്കൽ ജങ്ഷനിൽ നിന്നും ആരംഭിക്കുകയും ചെയ്യും. കൂടാതെ, കൊല്ലപ്പള്ളി, കുറുമണ്ണ് ഭാഗത്തുനിന്നും മേലുകാവിലേക്ക് വരുന്ന ഹെവി വാഹനങ്ങൾ കുറുമണ്ണ് ജങ്ഷനിൽ തിരിഞ്ഞു കുറുമണ്ണ്-പയസ്മൗണ്ട്-പൈകപ്പീടിക റോഡ് വഴി ഈരാറ്റുപേട്ട-മുണ്ടക്കയം റോഡിൽ പ്രവേശിക്കാവുന്നതും തിരികെ ഈരാറ്റുപേട്ട-മുണ്ടക്കയം റോഡിൽ നിന്നും പൈകപ്പീടിക ജങ്ഷൻ വഴി പയസ്മൗണ്ട്-കുറുമണ്ണ് ജങ്ഷനിൽ എത്തിച്ചേർന്ന് കൊല്ലപ്പള്ളി ഭാഗത്തേക്ക് പ്രവേശിക്കാവുന്നതുമാണ്. തകർന്നുകിടക്കുന്ന ഈ ബദൽ റോഡുകളിലൂടെയുള്ള യാത്ര പൊതുജനങ്ങൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !