തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എൻടിപിസിയിൽ നിന്നും വൈദ്യുതി വാങ്ങാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
ഉൽപാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, ഒരാഴ്ചയ്ക്കുള്ളിൽ പ്രതിസന്ധി ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം മറ്റ് സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപിച്ചത്. കേരളത്തെ സമ്പൂർണ്ണ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി 19 നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് 'സരൾ കേരളം' പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, കൊച്ചിയിൽ രണ്ട് പുതിയ എൻഐഎ (NIA) കോടതികൾ കൂടി സ്ഥാപിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി വ്യക്തമാക്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.