പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കള്ള് നൽകി; പറവൂരിൽ ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനും എതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കള്ള് നൽകി; പറവൂരിൽ ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനും എതിരെ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തു. എറണാകുളം വടക്കൻ പറവൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂർ റോഡിൽ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലെ അധികൃതർക്കെതിരെയാണ് വടക്കൻ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.


കഴിഞ്ഞ ശനിയാഴ്ചയാണ് 16 വയസ്സുള്ള രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും ചേർന്ന് ഈ കള്ളുഷാപ്പിലെത്തി കള്ള് കുടിച്ചത്. ഷാപ്പിൽ നിന്നും കള്ള് കുടിച്ച് മടങ്ങിയ ഇവർ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ പെൺകുട്ടികളിലൊരാൾ ഛർദ്ദിക്കുകയുണ്ടായി. തുടർന്ന് മുനമ്പം ഭാഗത്ത് ബസിറങ്ങിയ പെൺകുട്ടി റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് മുനമ്പം പൊലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ അമിതമായി കള്ള് ഉള്ളിൽ ചെന്നതാണ് കുട്ടിക്ക് ശാരീരികാസ്വസ്ഥത ഉണ്ടാകാൻ കാരണമെന്ന് വ്യക്തമായി. തുടർന്ന് കുട്ടികളുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാപ്പ് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിളമ്പിയ സംഭവത്തിൽ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !