തിരുവനന്തപുരം: കേരളത്തിൽ വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും നിലവിലുള്ള അനുമതി നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി സർക്കാർ പുതിയ പദ്ധതിക്ക് രൂപം നൽകുന്നു. ‘സരൾ കേരളം’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 19 പ്രധാന നിയമങ്ങൾ ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
വർഷങ്ങളായി വിവിധ അനുമതികൾ ലഭിക്കാതെ കെട്ടിക്കിടക്കുന്ന നിക്ഷേപ പദ്ധതികൾക്ക് പുതിയ പദ്ധതി വലിയൊരു ആശ്വാസമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംസ്ഥാനത്തിന്റെ വ്യാവസായിക വികസന സാധ്യതകൾക്ക് പുതിയ വാതിലുകൾ തുറക്കുമെന്നും സർക്കാർ കരുതുന്നു.
‘സരൾ കേരളം’ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിവിധ വകുപ്പുകളുടെ നിലവിലുള്ള അധികാരങ്ങൾ നഷ്ടപ്പെടില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. എല്ലാ വകുപ്പുകളുമായും കൃത്യമായ കൂടിയാലോചനകൾ നടത്തിയും, അവയുടെയെല്ലാം അഭിപ്രായങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുമാണ് കരട് രേഖ തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചത്. ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന നിക്ഷേപ നടപടികൾ ഒഴിവാക്കി വ്യവസായ അനുകൂല അന്തരീക്ഷം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.