വിവാഹം കഴിഞ്ഞ് 17-ാം ദിവസം; യുഎസിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വിവാഹം കഴിഞ്ഞ് 17-ാം ദിവസം; യുഎസിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ യുഎസിൽ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറായി ജോലി ചെയ്തുവന്ന മുഹമ്മദ് ജാബർ ഹുസൈൻ (28) ആണ് മസാച്ചുസെറ്റ്സിലെ ലോവലിലുള്ള തന്റെ വസതിയിൽ മരണപ്പെട്ടത്.


കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് ടെക്സാസിൽ വെച്ച് മുഹമ്മദ് ജാബറിന്റെ വിവാഹം നടന്നത്. വിവാഹച്ചടങ്ങുകൾക്ക് ശേഷം മസാച്ചുസെറ്റ്സിലേക്ക് മടങ്ങിയ ജാബർ, സെപ്റ്റംബർ 14-നാണ് അവസാനമായി കുടുംബവുമായി സംസാരിച്ചത്. ഇതിനുശേഷം ഏകദേശം എട്ട് മണിക്കൂറിനുള്ളിൽ മകൻ മരിച്ചുവെന്ന വിവരം അദ്ദേഹത്തിന്റെ റൂംമേറ്റാണ് കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചറിയിച്ചത്. അപ്രതീക്ഷിതമായി എത്തിയ ഈ വിയോഗ വാർത്തയുടെ നടുക്കത്തിലാണ് കുടുംബം.

യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹെവനിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ഉപരിപഠനം പൂർത്തിയാക്കിയ ജാബർ, തുടർന്ന് യുഎസിൽ തന്നെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയാരോപിക്കുന്ന കുടുംബം, മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇതിനായി ജാബറിന്റെ പിതാവ് മുഹമ്മദ് സാക്കിർ ഹുസൈൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയാനായി യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും പ്രാദേശിക പൊലീസിന്റെയും സഹായം തേടിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !