സിന്ധു നദിയിൽ ചരിത്രപരമായ ചുവടുവെപ്പുമായി ഇന്ത്യ; ലഡാക്കിൽ പാറക്കെട്ടുകൾ ഉപയോഗിച്ച് ആദ്യ തടയണ നിർമ്മിച്ചു

ലേ: ലഡാക്കിലെ കർഷകരുടെ ജലക്ഷാമത്തിന് പരിഹാരമായും തന്ത്രപ്രധാനമായ നീക്കമായും സിന്ധു നദിക്ക് കുറുകെ ഇന്ത്യയുടെ ആദ്യത്തെ റോക്ക് ചെക്ക് ഡാം യാഥാർത്ഥ്യമായി. ലേ ജില്ലയിലെ ഉപ്ഷിയിലാണ് സിന്ധു നദിക്ക് കുറുകെ സ്വാഭാവിക പാറക്കെട്ടുകൾ മാത്രം ഉപയോഗിച്ച് കോൺക്രീറ്റ് മിശ്രിതങ്ങളുടെ സഹായമില്ലാതെ രാജ്യത്തിന്റെ ആദ്യ തടയണ നിർമ്മിച്ചിരിക്കുന്നത്.

ലഡാക്കിലെ കാർഷിക മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുന്നതാണ് ഈ പദ്ധതി. വസന്തകാലത്ത് നദിയിൽ ജലനിരപ്പ് വളരെ താഴുന്നതുമൂലം കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കർഷകർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ തടയണ നിർമ്മിച്ചതോടെ നദിയിലെ ജലനിരപ്പ് ഏകദേശം 10 അടിയോളം ഉയർത്താൻ സാധിച്ചു. ഇതുവഴി ഏകദേശം 40 ദശലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനും ഇഗോ ഫേ കനാൽ വഴി വരണ്ട കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാനും സാധിക്കുന്നുണ്ട്.

ഭൂമിശാസ്ത്രപരമായും നയതന്ത്രപരമായും ഏറെ പ്രാധാന്യമുള്ളതാണ് ഈ നിർമ്മാണം. അതിർത്തി മേഖലകളിൽ ജലസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സിന്ധു നദീജലം സ്വന്തം ആവശ്യങ്ങൾക്കായി പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഈ സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. ലഡാക്ക് ഭരണകൂടത്തിന്റെ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി സമാനമായ രീതിയിൽ കൂടുതൽ തടയണകൾ നിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ള പ്രൊപ്പോസലുകൾ കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. മേഖലയിലെ കാർഷിക മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്ന പദ്ധതിയെ കർഷകരും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !