പാലക്കാട്:പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ നടന്ന താൽക്കാലികമോ സ്ഥിരമോ ആയ നിയമനങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് സെക്രട്ടറിമാർക്ക് യുവമോർച്ച പരാതി നൽകി.
യുവമോർച്ച ജില്ലാ സെക്രട്ടറി എം. ദൃശ്യക് തെങ്കര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് പരാതി നൽകി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സെപ്റ്റംബർ 10-ന് മുൻപ് പഞ്ചായത്ത് സെക്രട്ടറിമാർക്കും മുനിസിപ്പൽ സെക്രട്ടറിമാർക്കും യുവമോർച്ച പരാതി നൽകും. ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത പക്ഷം യുവമോർച്ചയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മുനിസിപ്പൽ കോർപ്പറേഷൻ്റെയും മുൻപിൽ സമരം സംഘടിപ്പിക്കുമെന്ന് ദൃശ്യക് പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന താൽക്കാലികമോ സ്ഥിരമോ ആയ നിയമനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിന്റെ മറവിൽ യോഗ്യതയില്ലാത്ത ആളുകളെയാണ് നിയമിച്ചിരിക്കുന്നത് എന്ന് യുവമോർച്ച ആരോപിക്കുന്നു.
അതിന്റെ ഉദാഹരണമാണ് പുതുക്കോട് പഞ്ചായത്തിലെ താൽക്കാലിക നിയമനത്തിൽ ഉണ്ടായിരുന്ന ഗണപതി എന്ന വ്യക്തി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വെച്ചുകൊണ്ട് ജോലിക്ക് കയറിയത്. ഇത് ജോലിക്ക് കയറിയ വ്യക്തിയും പഞ്ചായത്ത് ഭരണസംവിധാനവും തമ്മിലറിഞ്ഞുകൊണ്ട് ചെയ്തതാണ് എന്ന് യുവമോർച്ച ആരോപിക്കുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നടന്ന നിയമനങ്ങളെക്കുറിച്ച്, അവരുടെ പേരും തസ്തികയും യോഗ്യതയും പ്രസിദ്ധപ്പെടുത്താൻ പഞ്ചായത്ത്, മുനിസിപ്പൽ ഭരണാധികാരികൾ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറിമാർക്ക് പരാതി നൽകുകയാണ്.
അതിന്റെ ഭാഗമായി തെങ്കര ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിക്ക് യുവമോർച്ച പരാതി നൽകി. യുവമോർച്ച തെങ്കര പഞ്ചായത്ത് അംഗങ്ങളായ എൻ.എം.ആർ. മനു, ടി.ആർ. അഭിനന്ദ്, അഭിജിത്ത്, പി. അഭിഷേക് എന്നിവർ ഇതിന് നേതൃത്വം നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.