കൊല്ലം: ട്രെയിൻ തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. എഴുകോൺ കാരുവേലിൽ പ്ലാക്കാട് രേഷ്മാലയത്തിൽ സോമന്റെയും രമയുടെയും മകൻ രാഗേഷ് ശർമ (34) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 3.15 ന് കുണ്ടറ പള്ളിമുക്ക് ഗുരുമന്ദിരത്തിനു സമീപത്താണ് യുവാവിനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ട്രാക്കിൽ യുവാവ് കിടക്കുന്നത് കണ്ട പുനലൂർ - പാലരുവി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് കുണ്ടറ റെയിൽവേ സ്റ്റേഷനിൽ വിവരമറിയികയായിരുന്നു.
തുടർന്ന് കുണ്ടറ പൊലീസ് എത്തി രാഗേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്ലാക്കാട് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറാണ് രാഗേഷ്. ഭാര്യ: രമ്യ. മകൾ: അഭിരാമി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.